മക്ക ഒ.ഐ.സി.സി ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു
text_fieldsമക്ക: ഒ.ഐ.സി.സി മക്ക സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയനേതാവ് ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു. മക്കയിലെ വിവിധ രാഷ്ട്രീയ- സാമൂഹികരംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു. ഉമ്മൻ ചാണ്ടിയുമായി അടുത്ത ബന്ധമുള്ളവർ അദ്ദേഹത്തോടൊപ്പമുള്ള അനുഭവങ്ങൾ പങ്കുവെച്ചു.
പ്രസിഡൻറ് നിയാസ് കുന്നിക്കോട് അധ്യക്ഷത വഹിച്ചു. മക്ക കെ.എം.സി.സി പ്രസിഡൻറ് കുഞ്ഞുമോൻ കാക്കിയ, സെക്രട്ടറി മുജീബ് പൂക്കോട്ടൂർ, നാസർ കിൻസാര, പ്രവാസി വെൽഫെയർ ഭാരവാഹി ഷാനവാസ് കോട്ടയം, ഒ.ഐ.സി.സി നേതാക്കളായ സലീം കന്നനംകുഴി, നൗഷാദ് തൊടുപുഴ, ഷംല ഷംനാസ്, മുഹമ്മദ് ഷാ കൊല്ലം, നൗഷാദ് പെറുന്തല്ലൂർ, നൈസാം തോപ്പിൽ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഷാജി ചുനക്കര സ്വാഗതവും സാക്കിർ കൊടുവള്ളി നന്ദിയും പറഞ്ഞു.

