മക്ക ഒ.ഐ.സി.സി എക്സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു
text_fieldsമക്ക ഒ.ഐ.സി.സി എക്സലന്‍സ് അവാര്‍ഡ് പി.എം മായിന്‍കുട്ടിക്ക് ഗ്ലോബല്‍ കമ്മിറ്റി ചെയര്മാന് കുമ്പളത്ത് ശങ്കരപിള്ള കൈമാറുന്നു
ജിദ്ദ: ഒ.ഐ.സി.സി മക്ക സെന്‍ട്രല്‍ കമ്മിറ്റി എക്സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. പി.എം. മായിന്‍കുട്ടി (മാധ്യമ രംഗം), എ.സി. മന്‍സൂര്‍ (ബിസിനസ്), കുഞ്ഞുമോന് കാക്കിയ എന്ന അബ്ദുല്‍ മുഹയ്മിന്‍ (ജീവകാരുണ്യം), ഡോ. അഹമ്മദ് ആലുങ്ങല്‍ (ആതുര സേവനം) എന്നിവര്‍ക്കായിരുന്നു അവാർഡുകൾ. മക്കയിൽ നടന്ന മെഗാ ഫെസ്റ്റില്‍ ഒ.ഐ.സി.സി ഗ്ലോബല്‍ കമ്മിറ്റി ചെയര്മാന് കുമ്പളത്ത് ശങ്കരപിള്ളയില്നിന്ന് രണ്ട് അവാർഡ് ജേതാക്കൾ നേരിട്ടും രണ്ടു പേരുടെ പ്രതിനിധികളും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.
ചടങ്ങില്‍ മക്ക ഒ.ഐ.സി.സി പ്രസിഡന്റ് ഷാനിയാസ് കുന്നിക്കോട് അധ്യക്ഷത വഹിച്ചു. മക്കക്ക് സമീപം ഹുസൈനിയ ഖസര്‍ അല്‍ റയാന് ഓഡിറ്റോറിയത്തില്‍ നടന്ന മെഗാ ഫെസ്റ്റിൽ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടുള്ള പരിപാടികൾ, മക്ക ഒ.ഐ.സി.സി പ്രവര്‍ത്തനങ്ങള്‍ വിവരിച്ചുള്ള പ്രദര്‍ശനം തുടങ്ങിയവ നടന്നു.
ഒ.ഐ.സി.സി സൗദി നാഷനല്‍ കമ്മിറ്റി പ്രസിഡന്റ് ശങ്കര്‍ എളങ്കൂര്‍, ജിദ്ദ റീജനല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ മുനീര്‍ എന്നിവര്‍ സംസാരിച്ചു. ഗായകന് മിര്‍സ ഷരീഫ്, ഗാനരചയിതാവ് വി.എം. കുട്ടി ഓമാനൂര്‍ തുടങ്ങി വിവിധ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വനിതകളുള്‍പ്പെടെയുള്ള പ്രവര്‍ത്തകരെയും ആദരിച്ചു.
പട്ടുറുമാല് ഫെയിം ഷജീര്‍, ഫ്ലവേഴ്സ് കോമഡി ഉത്സവം ഫെയിം ആശാ ഷിജു എന്നിവരുടെ നേതൃത്വത്തില്‍ നടന്ന മ്യൂസിക്കല്‍ നൈറ്റും കുട്ടികളുടെ കലാപരിപാടികളും സ്ത്രീകളും കുട്ടികളുമടക്കം ഓഡിറ്റോറിയത്തിലെ തിങ്ങിനിറഞ്ഞ കാണികള്‍ക്ക് ഹൃദ്യമായ അനുഭൂതി പകര്‍ന്നു. സജിന്‍ നിഷാദ് അവതാരകനായിയിരുന്നു.
ജിബിന്‍ സമദ് കൊച്ചി, സലീം കണ്ണനാംകുഴി എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. നൗഷാദ് തൊടുപുഴ, ഹബീബ് കോഴിക്കോട് എന്നിവര്‍ കുട്ടികളുടെ കലാപരിപാടികള്‍ ഏകോപിപ്പിച്ചു. സാക്കിര്‍ കൊടുവള്ളി, ജെസിന് കരുനാഗപ്പള്ളി, നൗഷാദ് പെരുന്തല്ലൂര്‍, അബ്ദുല്‍ സലാം, റയീഫ് കണ്ണൂര്‍, മുഹമ്മദ് ഷാ കൊല്ലം, ഷബീര്‍ ചേളന്നൂര്‍, മനാഫ് ചടയമംഗലം, അബ്ദുല്‍ കരീം വരന്തപള്ളി, ഇബ്രാഹിം, ഷാഫി ചാരുംമൂട്, റഫീഖ് വരന്തപള്ളി, ജയിസ് ഓച്ചിറ തുടങ്ങിയവർ നേതൃത്വം നൽകി. ജനറല്‍ സെക്രട്ടറി ഷാജി ചുനക്കര സ്വാഗതവും റഷീദ് ബിന്‍സാഗര്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

