Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആ​ദ്യ മ​ല​യാ​ളി ഹ​ജ്ജ്...

ആ​ദ്യ മ​ല​യാ​ളി ഹ​ജ്ജ് സം​ഘ​ത്തി​ന് മ​ക്ക കെ.​എം.​സി.​സി സ്വീ​ക​ര​ണം ന​ൽ​കി

text_fields
bookmark_border
kmcc mecca hajj cell
cancel
camera_alt

സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ ആ​ദ്യ​മാ​യെ​ത്തി​യ മ​ല​യാ​ളി തീ​ർ​ഥാ​ട​ക​ർ​ക്ക് കെ.​എം.​സി.​സി മ​ക്ക ഹ​ജ്ജ് സെ​ൽ പ്ര​വ​ർ​ത്ത​ക​ർ സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ

മ​ക്ക: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് ക​ർ​മ​ത്തി​നാ​യി സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ ആ​ദ്യ​മാ​യി എ​ത്തി​യ മ​ല​യാ​ളി തീ​ർ​ഥാ​ട​ക​ർ​ക്ക് കെ.​എം.​സി.​സി മ​ക്ക ഹ​ജ്ജ് സെ​ൽ പ്ര​വ​ർ​ത്ത​ക​ർ ഊ​ഷ്മ​ള സ്വീ​ക​ര​ണം ന​ൽ​കി.കോ​ഴി​ക്കോ​ട് നി​ന്നും വെ​ള്ളി​യാ​ഴ്ച രാ​ത്രി പു​റ​പ്പെ​ട്ട സം​ഘം പു​ല​ർ​ച്ചെ 4.30 ഓ​ടെ ജി​ദ്ദ​യി​ൽ ഇ​റ​ങ്ങു​ക​യും എ​​ട്ടോ​ടെ മ​ക്ക​യി​ലെ​ത്തു​ക​യും ചെ​യ്തു.

172 പേ​രു​ടെ സം​ഘം മ​ക്ക അ​സീ​സി​യ്യ​യി​ലെ 92 ാം ​ന​മ്പ​ർ കെ​ട്ടി​ട​ത്തി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. മു​സ​ല്ല അ​ട​ങ്ങി​യ കി​റ്റ്, ചാ​യ, പ​ല​ഹാ​ര​ങ്ങ​ൾ, കാ​ര​ക്ക തു​ട​ങ്ങി​യ​വ ഹാ​ജി​മാ​ർ​ക്ക് ന​ൽ​കി മ​ക്ക കെ.​എം.​സി.​സി വ​ള​ന്റി​യ​ർ​മാ​ർ ഇ​വ​രെ സ്വീ​ക​രി​ച്ചു.കെ.​എം.​സി.​സി വ​നി​ത വ​ള​ന്റി​യ​ർ​മാ​ർ ഹ​ജ്ജു​മ്മ​മാ​രെ സ​ഹാ​യി​ക്കാ​ൻ എ​ത്തി. കെ.​എം.​സി.​സി സൗ​ദി പ്ര​സി​ഡ​ന്റും ഒാൾ ഇ​ന്ത്യ ഹാ​ജീ​സ് ഹെ​ൽ​പ്പി​ങ് ഹാ​ൻ​ഡ്‌​സ് ട്ര​ഷ​റു​മാ​യ കു​ഞ്ഞു​മോ​ൻ കാ​ക്കി​യ ഹ​ജ്ജ് സെ​ൽ ജ​ന​റ​ൽ ക​ൺ​വീ​ന​റും ഒാൾ ഇ​ന്ത്യ ഹാ​ജീ​സ് ഹെ​ൽ​പ്പി​ങ് ഹാ​ൻ​ഡ്‌​സ് സൗ​ദി കോ​ഓ​ഡി​നേ​റ്റ​റു​മാ​യ മു​ജീ​ബ് പൂ​ക്കോ​ട്ടൂ​ർ,

കെ.​എം.​സി.​സി മ​ക്ക ഹ​ജ്ജ് സെ​ൽ ചെ​യ​ർ​മാ​ൻ സു​ലൈ​മാ​ൻ മാ​ളി​യേ​ക്ക​ൽ, ഹ​ജ്ജ് സെ​ൽ വ​ള​ന്റി​യ​ർ ക്യാ​പ്റ്റ​ൻ മു​സ്ത​ഫ മു​ഞ്ഞ​ക്കു​ളം, ട്ര​ഷ​റ​ർ നാ​സ​ർ കി​ൻ​സാ​റ, മു​സ്ത​ഫ മ​ല​യി​ൽ, കു​ഞ്ഞാ​പ്പ പൂ​ക്കോ​ട്ടൂ​ർ, ഷാ​ഹി​ദ് പ​രേ​ട​ത്ത്, ഇ​സ്സു​ദ്ദി​ൻ അ​ലു​ക്ക​ൽ, സി​ദ്ദി​ഖ്‌ കൂ​ട്ടി​ല​ങ്ങാ​ടി, എം.​സി നാ​സ​ർ, വ​നി​ത വ​ള​ന്റി​യ​ർ​മാ​രാ​യ സു​ലൈ​ഖ നാ​സ​ർ, സ​ൽ‍മ സു​ലൈ​മാ​ൻ, സ​റീ​ന ആ​സി​ഫ്, ഉ​മൈ​ബാ ബാ​നു, ആ​യി​ഷ അ​ഫ്സ​ൽ എ​ന്നി​വ​ർ സ്വീ​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsmalayaliMecca KMCChajjSaudi Arabia Newsgulf news malayalam
News Summary - Mecca KMCC grants recognition to first Malayali Hajj Association
Next Story