Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമക്ക സംയുക്ത പ്രതിരോധ...

മക്ക സംയുക്ത പ്രതിരോധ കരാർ: സൗദി കിരീടാവകാശിയെ അഭിനന്ദനം അറിയിച്ച് യുക്രെയിൻ പ്രസിഡൻറ്​

text_fields
bookmark_border
മക്ക സംയുക്ത പ്രതിരോധ കരാർ: സൗദി കിരീടാവകാശിയെ അഭിനന്ദനം അറിയിച്ച് യുക്രെയിൻ പ്രസിഡൻറ്​
cancel

റിയാദ്​: സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനെ യുക്രെയിൻ പ്രസിഡൻറ്​ വ്ലോദിമിർ സെലെൻസ്കി ഫോണിൽ വിളിച്ച് സംസാരിച്ചു.

സൗദി അറേബ്യ അടുത്തിടെ ഒപ്പുവെച്ച ചരിത്രപ്രധാനമായ ‘മക്ക സംയുക്ത പ്രതിരോധ കരാർ’ നേട്ടത്തിൽ യുക്രെയിൻ പ്രസിഡൻറ്​ കിരീടാവകാശിയെ ത​െൻറ സന്തോഷവും അഭിനന്ദനവും അറിയിച്ചു. ഈ പ്രതിരോധ കരാർ പശ്ചിമേഷ്യൻ മേഖലയിൽ സമാധാനവും സുരക്ഷയും സ്ഥിരതയും കൊണ്ടുവരാൻ വലിയ അളവിൽ സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഫോൺ സംഭാഷണത്തിനിടെ ലോകത്തും പശ്ചിമേഷ്യൻ മേഖലയിലും നിലവിൽ നടക്കുന്ന പ്രധാന സംഭവവികാസങ്ങളെക്കുറിച്ച് ഇരുനേതാക്കളും വിശദമായി സംസാരിച്ചു. കൂടാതെ, സൗദിയും യുക്രെയിനും തമ്മിൽ വിവിധ മേഖലകളിലുള്ള സൗഹൃദവും സഹകരണവും എങ്ങനെ കൂടുതൽ ശക്തിപ്പെടുത്താം, പുതിയ മേഖലകളിലേക്ക് ഇത് എങ്ങനെ വ്യാപിപ്പിക്കാം എന്നതിനെക്കുറിച്ചും നിർണായകമായ ചർച്ചകൾ നടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsDefense dealukraineSaudi Arabia
News Summary - മക്ക സംയുക്ത പ്രതിരോധ കരാർ
Next Story