Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹജ്ജ് തീർഥാടകർക്ക് കൈത്താങ്ങായി മക്ക ഇന്ത്യൻ വെൽഫെയർ അസോസിയേഷൻ

text_fields
bookmark_border
ഹജ്ജ് തീർഥാടകർക്ക് കൈത്താങ്ങായി മക്ക ഇന്ത്യൻ വെൽഫെയർ അസോസിയേഷൻ
cancel
camera_alt

ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്ക് സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന ഇ​ന്ത്യ​ൻ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​ർ

മക്ക: ഈ വർഷത്തെ ഹജ്ജ് സീസണിൽ ഇന്ത്യൻ തീർഥാടകർക്ക് കൈത്താങ്ങായി മക്ക ഇന്ത്യൻ വെൽഫെയർ അസോസിയേഷൻ (ഐവ) മാതൃകാപരമായ സേവന പ്രവർത്തനങ്ങൾ നടത്തി. ഇന്ത്യൻ കോൺസുലേറ്റിെൻറയും ഹജ്ജ് മിഷെൻറയും പൂർണ പിന്തുണയോടെ നടത്തിയ ഈ സന്നദ്ധ സേവനം പതിനായിരക്കണക്കിന് ഹാജിമാർക്കാണ് ആശ്വാസമായത്.

പ്രായമായവർക്കും ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉള്ളവർക്കുമായി മക്കയിലും അസീസിയയിലുമായി 50 ഓളം വളൻറിയർമാർ 24 മണിക്കൂറും കർമനിരതരായിരുന്നു. തീർത്ഥാടകർക്ക് സൗജന്യമായി കുട, ചെരിപ്പ്, പഴങ്ങൾ എന്നിവയ്ക്ക് പുറമെ പ്രതിദിനം ശരാശരി 900 പാക്കറ്റ് ഭക്ഷണവും വിതരണം ചെയ്തു. മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലും ഹറം പരിസരത്തും തീർഥാടകർക്ക് വഴി കാണിച്ചും യാത്രാസൗകര്യങ്ങൾ ഒരുക്കിയും വളൻറിയർമാർ വിശ്രമമില്ലാതെ പ്രവർത്തിച്ചു.

ഹജ്ജ് സർവിസുകൾ ഏകോപിപ്പിക്കാൻ പിന്തുണ നൽകിയ ഇന്ത്യൻ കോൺസൽ ജനറൽ, ഹജ്ജ് കോൺസൽ, മറ്റ് കോൺസുലേറ്റ് ഉദ്യോഗസ്ഥർ എന്നിവർക്ക് ഐവ ഭാരവാഹികൾ നന്ദി അറിയിച്ചു. ഹാരിസ് കണ്ണിപൊയിൽ, അബൂബക്കർ, ഷഹീൻ, ഫവാസ്, അസ്കർ മംഗലാപുരം, ബൈജു ഹനീഫ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഐവയുടെ വളൻറിയർ സംഘം ഈ വർഷത്തെ ഹജ്ജ് സേവന പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mecca Indian Welfare Association extends support to Hajj pilgrims
Next Story