മക്ക ഇന്ത്യൻ പ്രീമിയർ ലീഗ് ഒക്ടോബർ 14ന്
text_fieldsജിദ്ദ: വിജയകരമായ ഒന്നാം സീസണിന് ശേഷം ഫ്രണ്ട്സ് ഇലവൻ മക്കയുടെ നേതൃത്വത്തിൽ നടത്തുന്ന രണ്ടാമത് മക്ക ഇന്ത്യൻ പ്രീമിയർ ലീഗ് ഫുട്ബാൾ മത്സരം ഒക്ടോബർ 14ന് മക്കയിലെ മുസ്ദലിഫ ഗ്രൗണ്ടിൽ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.
സൗദിയിലെ പ്രമുഖരായ താരങ്ങളെ ഐ.പി.എൽ ഫോർമാറ്റിൽ തിരഞ്ഞെടുപ്പ് നടത്തി വിവിധ ഫ്രാഞ്ചൈസികൾക്ക് കീഴിൽ അണിനിരത്തുന്ന ടൂർണമെൻറ് മക്കയിലെ കായികപ്രേമികൾക്ക് ആവേശമായിരിക്കും.
വിജയികൾക്കായി ട്രോഫിയും ആകർഷകമായ പ്രൈസ് മണിയും കൂടാതെ നിരവധി സമ്മാനങ്ങളുമാണ് ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകസമിതി അംഗങ്ങളായ നഹാസ് ചങ്ങനാശ്ശേരി, ജെസിൻ കരുനാഗപ്പള്ളി, ഷിനോസ് കുളത്തുപ്പുഴ, ശിഹാബ് രാമപുരം, ലത്തീഫ് കാപ്പ്, ഷബീർ പാറപ്പുറത്ത്, അൻവർ, ജുനൈസ് എന്നിവർ അറിയിച്ചു.

