Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ക്ക​യി​ൽ ഇ​ന്ത്യ​ൻ...

മ​ക്ക​യി​ൽ ഇ​ന്ത്യ​ൻ ഹാ​ജി​മാ​രു​ടെ  താ​മ​സ കേ​ന്ദ്ര​ത്തി​ൽ അ​ഗ്​​നി​ബാ​ധ

text_fields
bookmark_border
മ​ക്ക​യി​ൽ ഇ​ന്ത്യ​ൻ ഹാ​ജി​മാ​രു​ടെ  താ​മ​സ കേ​ന്ദ്ര​ത്തി​ൽ അ​ഗ്​​നി​ബാ​ധ
cancel
മ​ക്ക: മ​ക്ക​യി​ൽ ഇ​ന്ത്യ​ൻ ഹാ​ജി​മാ​രു​ടെ താ​മ​സ​കേ​ന്ദ്ര​ത്തി​ൽ അ​ഗ്​​നി​ബാ​ധ. അ​സീ​സി​യ മു​ഹ്ത​ത്തു​ൽ ബാ​ങ്കി​ലെ 173ാം ന​മ്പ​ർ കെ​ട്ടി​ട​ത്തി​ലാ​ണ്​ തി​ങ്ക​ളാ​ഴ്​​ച ഉ​ച്ച​ക്ക്​ 12ഒാ​ടെ തീ ​പ​ട​ർ​ന്ന​ത്. സി​വി​ൽ ഡി​ഫ​ൻ​സ്​ എ​ത്തി തീ​കെ​ടു​ത്തി. കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യി​രു​ന്ന 172 ഹാ​ജി​മാ​രെ സു​ര​ക്ഷി​ത​മാ​യി അ​ടു​ത്ത കെ​ട്ടി​ട​ത്തി​ലേ​ക്ക്​ മാ​റ്റി.​ സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. ഒ​ന്നാം​നി​ല​യി​ൽ ഭ​ക്ഷ​ണം പാ​കം​ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് തീ ​പ​ട​ർ​ന്ന​തെ​ന്ന്​ ദൃ​ക്​​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട  ഇ​ന്ത്യ​ൻ ഹ​ജ്ജ് കോ​ഒാ​ഡി​നേ​റ്റ​ർ നാ​സ​ർ, ഖാ​ദി​മു​ൽ ഹു​ജ്ജാ​ജ് സു​ലൈ​മാ​ൻ എ​ന്നി​വ​രു​ടെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലാ​ണ്​ അ​പ​ക​ടം ഒ​ഴി​വാ​ക്കി​യ​ത്. വെ​സ്​​റ്റ്​ ബം​ഗാ​ൾ, ബി​ഹാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഹാ​ജി​മാ​രാ​ണ്​ കെ​ട്ടി​ട​ത്തി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്​. ഹ​ജ്ജ് കോ​ൺ​സ​ൽ മു​ഹ​മ്മ​ദ്​ ശാ​ഹി​ദ് ആ​ലം, മ​ക്ക ഇ​ൻ​ചാ​ർ​ജ് ആ​സി​ഫ് സ​യീ​ദ് എ​ന്നി​വ​ർ അ​പ​ക​ട​സ്​​ഥ​ല​ത്തെ​ത്തി. കേ​ടു​പാ​ടു​ക​ൾ തീ​ർ​ത്ത്​ ഇ​തേ കെ​ട്ടി​ട​ത്തി​ൽ​ത​ന്നെ ഹാ​ജി​മാ​രെ താ​മ​സി​പ്പി​ക്കാ​ൻ ക​ഴി​യ​ു​മെ​ന്ന്​ ഹ​ജ്ജ് മി​ഷ​ൻ ഓ​ഫി​സ് അ​റി​യി​ച്ചു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hajjgulf newsfire accidentmeccamalayalam news
News Summary - mecca fire accident- Gulf news
Next Story