മക്കയിൽ നിലാവ് കൂട്ടായ്മ കുടുംബ സംഗമം സംഘടിപ്പിച്ചു
text_fieldsനിലാവ് കൂട്ടായ്മ കുടുംബ സംഗമത്തിൽ ശിഹാബുദ്ദീന്, ഫാത്തിമ ബീവി പത്തനംതിട്ട ഉപഹാരം നൽകുന്നു
മക്ക: മക്കയിലെ മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയായ നിലാവിന്റെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ കുടുംബസംഗമം സംഘടിപ്പിച്ചു. ഉസൈനിയ ഇസ്തിറാഹയിൽ നടന്ന പരിപാടിയിൽ ധാരാളം കുടുംബങ്ങൾ പങ്കെടുത്തു. മുതിർന്ന കുടുംബാംഗങ്ങൾക്കായി ഒരുക്കിയ വടവലി മത്സരം, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവ സംഗമത്തിന് മാറ്റ് കൂട്ടി.
പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന നിലാവ് കുടുംബാംഗമായ കൊല്ലം ജില്ലയിലെ അടൂർ സ്വദേശിയായ ശിഹാബുദ്ദീന് നിലാവ് കൂട്ടായ്മയുടെ ഉപഹാരം മുതിർന്ന കുടുംബാംഗം ഫാത്തിമ ബീവി പതനംതിട്ട ചടങ്ങിൽ നൽകി. തൈപ്പറമ്പിൽ എസ് സജിമോൻ, അനീഷ് റാവുത്തർ, അക്ബർ ഷാ, ഷാനവാസ്, നജുമ, നഹിത റാഷിർ , ഷഫിൻ, റിയാസ് വടക്കൻ, സജ്ജാദ്, സജീർ ,സജീന ഇർഷാദ്, ഹാഷ്മി, ഫൗസി, സനീഷാ ഷാനവാസ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

