Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
mecca-curfew.jpg
cancel
camera_alt???????? ??? ?????????????????? ????????????? 24 ???????? ?????????? ???????? ??????? ?????????????

ജിദ്ദ: മക്കയിൽ കർഫ്യുവിൽ ഭാഗികമായി ഇളവുവരുത്തുമെന്ന്​ സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രണ്ട്​ ഘട്ടങ്ങളിലായാണ്​ ഇളവ് വരുത്തുക​. ആദ്യഘട്ടം മെയ്​ 31 മുതൽ ജൂൺ 20 വരെയാണ്. ഈ ദിവസങ്ങളിൽ രാവിലെ ആറ്​ മുതൽ വൈകുന്നേരം മൂന്നു വരെ പുറത്തിറങ്ങാൻ അനുവാദം ഉണ്ടായിരിക്കും. ഈ സമയത്ത്​ മക്ക നഗരത്തിലേക്കും പുറത്തേക്കും പ്രവേശിക്കാനാകും. അതാത് ഡിസ്​ട്രിക്​റ്റുകൾക്കുള്ളിൽ വ്യായാമ നടത്തത്തിനുള്ള അനുവാദവുമുണ്ടാകും. എന്നാൽ പൂർണമായും അടച്ചിട്ട ഡിസ്​ട്രിക്​റ്റിക്കുകളിൽ​ നിലവിലുള്ള  മുൻകരുതൽ നടപടികൾ അതേപടി തുടരും.

രണ്ടാംഘട്ടം ജൂൺ 21 നാണ്​ ആരംഭിക്കുക. അന്ന് മുതൽ രാവിലെ ആറ്​ മുതൽ രാത്രി എട്ട്​ വരെ കർഫ്യുവിൽ ഭാഗികമായ ഇളവുണ്ടാകും. ഈ സമയത്ത്​ ആളുകൾക്ക്​ പുറത്തിറങ്ങാനാകും. ആരോഗ്യ മുൻകരുതൽ പാലിച്ച്​ മക്കയിലെ പള്ളികളിൽ ജുമുഅ, ജമാഅത്ത്​ നമസ്ക്കാരങ്ങൾ നടത്താനും അനുവാദമുണ്ടാകും. എന്നാൽ ആരോഗ്യ സുരക്ഷ മുൻകരുതലുകൾ പാലിച്ച്​ മസ്ജിദുൽ ഹറാമിൽ ജുമുഅ, ജമാഅത്ത്​ നമസ്​കാരങ്ങൾ നിലവിലെ രീതിയിൽ തന്നെ തുടരും. റെസ്റ്റോറന്റുകളും ബൂഫിയകളും അടക്കമുള്ള വ്യാപാരസ്ഥാപനങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാം.

എല്ലാ സമയങ്ങളിലും പൊതു ഇടങ്ങളിൽ സമൂഹ അകലം പാലിച്ചിരിക്കണം. സാമൂഹിക ആവശ്യങ്ങൾക്കായി 50 ലധികമാളുകൾ ഒത്തുചേരൽ തടയും. രണ്ടാം ഘട്ടത്തിലും മുഴുവൻ ഡിസ്​ട്രിക്​റ്റുകളിലും വ്യായാമ നടത്തത്തിനുള്ള അനുവാദമുണ്ടാകും. പുർണമായും അടച്ചിട്ട ഡിസ്​ട്രിക്​റ്റുകളിൽ ഈ ഘട്ടത്തിലും നേരത്തെ ഉള്ളതു പോലെ മുൻകരുതൽ നടപടികൾ തുടരും. അതോടൊപ്പം ബാർബർ ഷാപ്പുകൾ, ബ്യൂട്ടി പാർലറുകൾ, സിനിമാഹാളുകൾ, സ്​പോട്​സ്​, ഹെൽത്ത് ക്​ളബുകൾ തുടങ്ങിയ സമൂഹ അകലം പാലിക്കാൻ കഴിയാത്ത  തൊഴിൽ മേഖലകൾക്കുള്ള നിരോധം തുടരുമെന്നും ആഭ്യന്തര മ​ന്ത്രാലയം വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiameccacurfew
News Summary - Mecca curfew-gulf news
Next Story