മക്ക ക്രിക്കറ്റ് പ്രീമിയർ ലീഗിന് തുടക്കം
text_fieldsമക്ക ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന മക്ക പ്രീമിയർ ലീഗ് സീസൺ നാല് ക്രിക്കറ്റ് ടൂർണമെൻറ് ഷാനിയാസ് കുന്നിക്കോട് ഉദ്ഘാടനം ചെയ്യുന്നു
മക്ക: മക്ക ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന മക്ക പ്രീമിയർ ലീഗ് സീസൺ നാല് മുസ്ദലിഫയിൽ ആരംഭിച്ചു. മക്ക, ജിദ്ദ, ത്വാഇഫ് മേഖലകളിലെ പ്രമുഖരായ 15 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെൻറ് ലീഗ് റൗണ്ട് ഡിസംബർ 17 വരെ നീണ്ടുനിൽക്കും. ഒ.ഐ.സി.സി മക്ക പ്രസിഡൻറ് ഷാനിയാസ് കുന്നിക്കോട് ഉദ്ഘാടനം ചെയ്തു. ഷാഹിദ് പരേടത്, വസീം വാഹിദ്, മുഹാജിർ എന്നിവർ സംബന്ധിച്ചു. വിജയികൾക്ക് ട്രോഫി, കാഷ് പ്രൈസ് തുടങ്ങിയവ അടങ്ങുന്ന നിരവധി സമ്മാനങ്ങൾ ഒരുക്കിയതായി ഭാരവാഹികളായ ജെസിൻ കരുനാഗപ്പള്ളി, നഹാസ്, നസീർ ഷിനോസ്, ശിഹാബ്, ലത്തീഫ്, ഷബീർ, അൻവർ എന്നിവർ അറിയിച്ചു.

