മെക് സെവൻ ജിദ്ദ ഹെഡ്ക്വാർട്ടർ സൗദി ദേശീയദിനം ആഘോഷിച്ചു
text_fieldsമെക് സെവൻ ജിദ്ദ ഹെഡ്ക്വാർട്ടർ സംഘടിപ്പിച്ച ദേശീയദിനാഘോഷം
ജിദ്ദ: സൗദി അറേബ്യയുടെ 95 ാംദേശീയ ദിനം മെക് സെവൻ ജിദ്ദ ഹെഡ്ക്വാർട്ടർ അതിവിപുലമായി ആഘോഷിച്ചു. പതിവ് വ്യായാമത്തിനു ശേഷം വർണ്ണാഭമായ വൈവിധ്യ പ്രോഗ്രാമുകൾ ആഘോഷത്തിൻ്റെ മാറ്റു കൂട്ടി. സൗദി ദേശീയപതാകയും, ശാശേയും, 'രാജ്യസ്നേഹം ഞങ്ങളുടെ ഹൃദയത്തിൽ അലിഞ്ഞ് ചേർന്നിരിക്കുന്നു' എന്ന് ആലേഖനം ചെയ്ത കൊറോട ഹൃദയത്തിൽ പതിച്ച് നടന്ന പ്രകടനം ശ്രദ്ധേയമായി. കേക്ക് മുറിയും ബോൾ പാസ്സിങ്, ലെമൺ സ്പൂൺ ഓട്ടം, ബോൾ ത്രോ ഗെയിം തുടങ്ങിയ ഫണ്ണി ഗെയിംസ് നടത്തി. വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.
അബ്ദുറഹ്മാൻ അബ്ദുള്ള യുസുഫ് ഫദൽ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്‌തു. മെക് സെവൻ ജിദ്ദ ചീഫ് കോർഡിനേറ്റർ മുസ്‌തഫ മാസ്റ്റർ വേങ്ങര അധ്യക്ഷത വഹിച്ചു. ശൈഖ് മൂസ്സ (തമ്പി) സൗദി ദേശീയദിന സന്ദേശം നൽകി. അബ്ബാസ് ചെമ്പൻ, ഡോ. നജീബ് പറപ്പൂർ, ഹിഫ്‌സുറഹ്മാൻ കാലിക്കറ്റ്, ശിഹാബ് അലിയാർ മൂവാറ്റുപുഴ, കാസിം പൊന്മള, ബഷീർ വി.കെ കൂട്ടിലങ്ങാടി, അബ്ദുറഹ്മാൻ നീറാട്, അർഷാദ് കിനാശ്ശേരി, നൗഷാദ് വണ്ടൂര്, കാമരാജ് ചെന്നൈ, സന്തോഷ് പാലക്കാട്, ഗഫൂർ സി.ടി വേങ്ങര, ഹമീദ് മണലായ, മുഹമ്മദ് പാലത്തിങ്ങൽ, ഷഫീഖ് പാലക്കാട്, നജീബ് പടിക്കൽ, സമീർ എയർവിങ്‌സ്, ചെറിയാപ്പു കിഴക്കുംപറമ്പ് എന്നിവർ ആശംസകൾ നേർന്നു. മെക് സെവൻ ജിദ്ദ മുഖ്യ പരിശീലകൻ അഹമ്മദ് കുറ്റൂർ സ്വാഗതവും സൂബൈർ എം.എം ഒളവട്ടൂർ നന്ദിയും പറഞ്ഞു. ഷുക്കൂർ വാഴക്കാട്, മഹ്‌റൂഫ് കോട്ടക്കൽ, സലാം ആലപ്പുഴ, അൻസാർ ഫാൽക്കൺ, ജാവിദ് നിലമ്പൂർ, ഷഫീഖ് കടുങ്ങാപുരം, ഹുസൈൻ ആലപ്പുഴ, ചെറിയ മുഹമ്മദ് പാലത്തിങ്ങൽ, ജഷീർ പൊന്നേത്ത്, ഫൈസൽ അരിപ്ര തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

