മെക് സെവൻ ഹെൽത്ത് ക്ലബ് ഒന്നാം വാർഷികം
text_fieldsമെക് സെവൻ റിയാദ് ബത്ത മേഖല സംഘടിപ്പിച്ച പ്രഭാത പരിപാടിയിൽ നിന്ന്
റിയാദ്: മെക് സെവൻ റിയാദ് ബത്ത മേഖല ആരോഗ്യ കൂട്ടായ്മ ഒന്നാം വാർഷികം ആഘോഷിച്ചു. 200ഓളം പേരുടെ നിത്യ വ്യായാമ പരിപാടിയോടെയാണ് വാർഷിക പരിപാടിക്ക് തുടക്കം. മെക് സെവൻ പരിശീലകൻ ശുക്കൂർ പൂക്കയിൽ നേതൃത്വം നൽകി. റിയാദിലെ ഷോല മാർക്കറ്റിലെ അൽവഫ ഹൈപർമാർക്കറ്റ് ഓഡിറ്റോറിയത്തിലായിരുന്നു തുടർ പരിപാടികൾ. മുജീബുറഹ്മാൻ കല്ലായി ക്ലാസ് എടുത്തു. സാമ്പത്തിക അച്ചടക്കവും സമ്പാദ്യ ശീലം നേടിയെടുക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും ഫൈസൽ കുനിയിൽ സംസാരിച്ചു. ജീവിത ശൈലി രോഗങ്ങളെകുറിച്ചുള്ള ബോധവത്കരണ സെഷനിൽ ഡോ. നൂർജഹാൻ സംസാരിച്ചു. മെക് സെവൻ ചീഫ് കോർഡിനേറ്റർ സ്റ്റാൻലി ജോസ് ലാഫിങ് തെറപ്പി അവതരിപ്പിച്ചു.
മെക് സെവൻ സ്ഥാപക ക്യാപ്റ്റൻ സലാഹുദ്ദീനും ബ്രാൻഡ് അംബാസഡർ അറക്കൽ ബാവയും ഓൺലൈനിൽ ആശംസകൾ അറിയിച്ചു. ഇസ്മായിൽ കണ്ണൂർ സ്വാഗതവും അബ്ദുൽ ജബ്ബാർ പാലത്തിങ്ങൽ നന്ദിയും പറഞ്ഞു. റജീദ് കുന്നത്ത് അവതാരകനായിരുന്നു. 38 വർഷത്തെ പ്രവാസം പൂർത്തിയാക്കിയ അറഫ നാസറിനെയും മറ്റ് 11 പേരെയും ആദരിച്ചു. അഖിനാസ് കരുനാഗപ്പള്ളി മുഖ്യ പ്രോഗ്രാം കൺട്രോളറായിരുന്നു. മഷ്ഫർ ടാംപ്റ്റൻ, അഫ്സറലി വള്ളിക്കുന്ന്, അജയൻ കോഴിക്കോട്, ലത്തീഫ് കക്കാട്, കോയ മൂവാറ്റുപുഴ, ആഷിക് എടവണ്ണ, ബഷീർ കട്ടുപ്പാറ, റസാക്ക് കൊടുവള്ളി, അബ്ദുൽ ഖാദർ, ജാഫർ, ഷഫീഖ് തലശ്ശേരി, സിദ്ദിക്ക് കല്ലുപറമ്പൻ, അഷ്ഫാക്, ഷാഹുൽ, റവാബി ഖാദർ, ഷനോജ്, മൊയ്ദു ആനമങ്ങാട് അതീഖ് റഹ്മാൻ, ഷറഫുദ്ദീൻ, മുനീർ, അമീൻ, ശംസുദ്ദീൻ, ലുക്മാൻ എന്നിവർ നേതൃത്വം നൽകി. പാട്ടുമാല ട്രൂപ്പ് അവതരിപ്പിച്ച മുട്ടിപ്പാട്ടോട് കൂടിയാണ് പരിപാടികൾക്ക് സമാപനമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

