മെക് സെവൻ ജിദ്ദ ആസ്ഥാന കേന്ദ്രത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
text_fieldsജിദ്ദ: ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനം മെക് സെവൻ ജിദ്ദ ഹെഡ്ക്വാർട്ടേഴ്സിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പതിവ് വ്യായാമ പരിശീലനത്തിന് ശേഷം നടന്ന വർണ്ണാഭമായ കലാപരിപാടികളും മത്സരങ്ങളും ആഘോഷത്തിന് മാറ്റുകൂട്ടി. ഗ്രൂപ്പ് അടിസ്ഥാനത്തിലും വ്യക്തിഗതമായും നടന്ന മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
മെക്ക് സെവൻ ഫൗണ്ടർ ആൻഡ് ക്യാപ്റ്റൻ ഡോ. സലാഹുദ്ധീൻ, ബ്രാൻഡ് അംബാസഡർ ഡോ. അറക്കൽ ബാവ, ചീഫ് കോഓർഡിനേറ്റർ മുസ്തഫ പെരുവള്ളൂർ എന്നിവരുടെ നിർദ്ദേശപ്രകാരം നെഞ്ചിൽ ഇന്ത്യൻ ദേശീയ പതാകയുടെ സ്റ്റിക്കറുകൾ അണിഞ്ഞാണ് അംഗങ്ങൾ പരിശീലനത്തിൽ പങ്കെടുത്തത്.
സൗദി പൗരൻ അബ്ദുറഹ്മാൻ അബ്ദുള്ള യൂസുഫ് ഫദൽ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. മെക് സെവൻ ജിദ്ദ ചീഫ് ട്രെയിനർ അഹമ്മദ് കുറ്റൂർ അധ്യക്ഷത വഹിച്ചു. കെ.എം.എ ലത്തീഫ് മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി.
അർഷദ് കിനാശ്ശേരി,വിലാസ് കുറുപ്പ് പന്തളം, അഷ്‌റഫ് ഡി.എച്ച്.ൽ മഹ്ജർ, ഇസ്മായിൽ നീറാട്, അബ്ദുറഹ്മാൻ നീറാട്, കാമരാജ് ചെന്നൈ, കാസിം പൊന്മള, അബ്ദുൽ റസാഖ് മാസ്റ്റർ വള്ളിക്കുന്ന്, ഹമീദ് മണലായ, നൗഷാദ് പറപ്പൂർ എന്നിവർ ആശംസകൾ നേർന്നു. എം.എം സുബൈർ സ്വാഗതവും സമീർ എയർവിങ്സ് നന്ദിയും പറഞ്ഞു.
ഗഫൂർ സി.ടി വേങ്ങര, അബ്ദുസലാം ആലപ്പുഴ, ചെറിയാപ്പു കിഴക്കുപറമ്പ്, അൻസാർ ഫാൽക്കൺ, ഷുക്കൂർ വാഴക്കാട്, റഷീദ് കപ്പുങ്ങൽ, നൗഷാദ് വേങ്ങര, ഷഫീഖ് കടുങ്ങാപുരം, ഹുസൈൻ ആലപ്പുഴ, ഫൈസൽ അരിപ്ര, സിറാജ് പെരിന്തൽമണ്ണ, ഉസ്മാൻ ചാവക്കാട്, ശിഹാബ് മഞ്ചേരി, റഷീദ് മോങ്ങം, സൈദലവി സ്മാർട്ട്, അഷ്‌റഫ് ചെർപ്പുളശേരി, റഹീസ് മോയി വള്ളുവമ്പ്രം, വി.പി ശംസു റുവൈസ്, മുഹമ്മദ് പാലത്തിങ്ങൽ, ജഷീർ പൊന്നേത്ത് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

