പ്രാർഥനാപൂർവം
text_fieldsസൽമാൻ രാജാവിെൻറ വിജയകരമായ ശസ്ത്രക്രിയക്കുശേഷം സ്വദേശികളും വിദേശികളും ദൈവത്തിനെ സ്തുതിച്ചും പ്രാർഥിച്ചും സന്തോഷം പങ്കുവെക്കുകയാണ്. രാജാവിെൻറ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി കണ്ടതിൽ രാജകുമാരന്മാരും മന്ത്രിസഭാംഗങ്ങളും ലോകനേതാക്കളും പണ്ഡിതന്മാരും ആഹ്ലാദം പ്രകടിപ്പിക്കുകയും അനുമോദിക്കുകയും ചെയ്തു. സൗദി അറേബ്യയുടെ ചരിത്രത്തിൽതന്നെ സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും ഭരണത്തിലാണ് പ്രവാസികൾക്ക് ഇത്രയേറെ ആനുകൂല്യങ്ങൾ ലഭിക്കാനുള്ള അവസരമുണ്ടായത്. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ അവസ്ഥയിൽപോലും വിദേശികൾക്ക് മൂന്നു മാസം സൗജന്യമായി ഇഖാമ പുതുക്കൽ, കോവിഡ് സമയത്ത് നാട്ടിൽ പോയവരുടെ റീ എൻട്രി വിസ പുതുക്കി നൽകൽ എന്നിവയിലൂടെ ആശ്വാസം പകർന്നുനൽകി.
രാജ്യത്തെ പൗരന്മാർക്കും പ്രവാസികൾക്കും വിസാകാലാവധി കഴിഞ്ഞവർക്കും കോവിഡ് ചികിത്സ സൗജന്യമായി നൽകാൻ ഉത്തരവിട്ടു. പ്രിവിലേജ് ഇഖാമയിലൂടെ പ്രവാസികൾക്ക് സ്പോൺസറില്ലാതെ രാജ്യത്ത് താമസിക്കാനും സ്വദേശികൾക്ക് ലഭിക്കുന്നതിന് സമാനമായ നിരവധി ആനുകൂല്യങ്ങളും അവകാശങ്ങളും ലഭിക്കാനിടയായി. ഇഖാമ, വിസ കാലാവധി അവസാനിച്ചവർക്ക് നീട്ടിനൽകാനുള്ള സൗദി ഭരണകൂടത്തിെൻറ തിരുമാനം ഇത് രണ്ടാം തവണയാണ്.
ലോകമൊന്നാകെ സാമ്പത്തിക മുരടിപ്പ് നേരിടുന്ന സാഹചര്യത്തിൽ ഓരോ രാജ്യവും അവരുടെ പൗരന്മാർക്ക് പരമാവധി ആശ്വാസംപകരുന്ന നടപടിയാണ് സ്വീകരിക്കേണ്ടത്. ഇക്കാര്യത്തിൽ സൗദി അറേബ്യയുടെ നടപടി ഏറെ പ്രശംസനീയമാണ്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയുടെ ഫലമായി വിപണി നേരിടുന്ന പ്രതിസന്ധി ഇല്ലാതാക്കാൻ സ്വകാര്യ മേഖലക്ക് വമ്പിച്ച സാമ്പത്തിക പാക്കേജാണ് പ്രഖ്യാപിച്ചത്. കോവിഡ്കാലത്ത് രാജ്യത്തോട് സംസാരിച്ചപ്പോൾ സൽമാൻ രാജാവ് പൗരന്മാരെയും പ്രവാസികളെയും അഭിസംബോധന ചെയ്തത് മക്കളെന്നാണ്. രാജാവിെൻറ ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർഥനയോടെ...

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.