Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാമ്പുവിൽ...

യാമ്പുവിൽ ഇടിമിന്നലോടെ മഴ; ജാഗ്രത തുടരണമെന്ന്​ മുന്നറിയിപ്പ്​

text_fields
bookmark_border
യാമ്പുവിൽ ഇടിമിന്നലോടെ മഴ;  ജാഗ്രത തുടരണമെന്ന്​ മുന്നറിയിപ്പ്​
cancel

യാമ്പു: യാമ്പു മേഖലയിലും ബദ്ർ, ഉംലജ്, അൽ ഉല, അൽ അയ്സ് എന്നിവിടങ്ങളിലും തിങ്കളാഴ്ച പുലർച്ചെ മഴ പെയ്തു. ചിലയിടങ്ങ ളിൽ മിന്നലോടുകൂടിയ ശക്തമായ മഴ ലഭിച്ചു. റോഡുകളിൽ വെള്ളക്കെട്ടുണ്ടായി. വാദികൾ നിറഞ്ഞൊഴുകി. അപകട സാധ്യത കണക്കിലെടുത്ത്​ സിവിൽ ഡിഫൻസ് ജാഗ്രതാനിർദേശം നൽകി. വരും ദിവസങ്ങളിലും ജാഗ്രത പാലിക്കാൻ നിർദേശിച്ചിട്ടുണ്ട്. നവംമ്പർ 30 ന്​ യാമ്പു തൽഅഃനസയിൽ ഉണ്ടായ പ്രളയത്തിൽ അഞ്ചു പേർ മരിച്ച സംഭവത്തെ തുടർന്ന്​ ശക്തമായ മുന്നൊരുക്കങ്ങളാണ് അധികൃതർ സ്വീകരിച്ചത്.

മഴവെള്ളം കാരണം യാമ്പു തൽഅഃ നസ പ്രദേശങ്ങളിലെ മലയിടുക്കുകളിൽ അരുവികൾ രൂപപ്പെട്ടിട്ടുണ്ട്​. പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് മലഞ്ചെരുവുകളിൽ സാധ്യത കൂടുതലാണെന്ന് അധികൃതർ അറിയിച്ചു. ഇടിമിന്നലും ശക്തമായ മഴയും കാരണം കാഴ്ചക്ക്​ തടസ്സം വരുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും വാദികളിൽ താമസിക്കുന്നവർ കൂടുതൽ മുൻകരുതൽ എടുക്കണമെന്നും അധികൃതർ മുന്നറിയിപ്പ്​ നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mazhasaudigulf newsmalayalam news
News Summary - mazha-saudi-gulf news
Next Story