Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഫോർമുല വൺ കാറോട്ട...

ഫോർമുല വൺ കാറോട്ട മത്സരം: മാക്​സ്​ വെർസ്റ്റാപന്​ കിരീടം

text_fields
bookmark_border
Listen to this Article

ജിദ്ദ: ഫോർമുല വൺ സൗദി ഗ്രാൻറ്​ പ്രിക്​സ്​ 2022 മത്സരത്തി​ൽ ഹോളണ്ട്​ താരം മാക്​സ്​ വെർസ്റ്റാപ്പന്​ കീരിടം. ഞായാറാഴ്​ച രാത്രി നടന്ന അവസാന റൗണ്ട്​ മത്സരത്തിൽ​ ഫെരാരി ഡ്രൈവർ ചാൾസ്​ ലെക്​ലർക്കുമായുള്ള ആവേശകരമായ പോരാട്ടത്തിനൊടുവിലാണ്​ ഹോളണ്ട്​ റെഡ്​ബുൾ താരം മാക്​സ്​ വെർസ്റ്റാപ്പൻ കിരീടം ചൂടിയത്​.ഫോർമുല വണ്ണിൽ വെർസ്റ്റാപ്പന്റെ 21-ാം വിജയമാണിത്.

ഫോർമുല വൺ അവസാന റൗണ്ട്​ മത്സരം കാണാൻ മക്ക ഗവർണർ അമീർ ഖാലിദ്​ അൽഫൈസൽ ജിദ്ദ കോർണിഷിലെ ട്രാക്കിലെത്തിയപ്പോൾ

റെഡ്​ബുള്ളിന്റെ സെർജിയോ പെരസിനെ പിന്തള്ളി ഫെരാരിയുടെ കാർലോസ്​ സൈൻസിനാണ്​ മൂന്നാം സ്ഥാനം. വെർസ്റ്റാപനും ഫെരാരി ഡ്രൈവറായ ചാൾസ് ലെക്​ലർക്കും തമ്മിലുള്ള കടുത്ത മത്സരത്തിനാണ്​ ജിദ്ദ ​കോർണിഷിലെ ഫോർമുല വൺ ട്രാക്ക്​ സാക്ഷ്യം വഹിച്ചത്​. മക്ക ഗവർണർ അമീർ ഖാലിദ്​ അൽഫൈസൽ അവസാനഘട്ട മത്സരം കാണാൻ സ്ഥലത്തെത്തിയിരുന്നു.

ഫോർമുല വൺ കാറോട്ട മത്സരം ഫൈനൽ റൗണ്ടിൽ നിന്ന്

കഴിഞ്ഞ വെള്ളിയാഴ്​ച ഉച്ചക്ക്​ ശേഷമാണ്​ മൂന്ന്​ ദിവസം നീണ്ടു നിന്ന കാറോട്ട മത്സരത്തിന്റെ ആദ്യ പരീക്ഷണ ഓട്ടം ആരംഭിച്ചത്​. 10 ടീമുകളെ പ്രതിനിധീകരിച്ച്​ 20 ഡ്രൈവർമാരാണ്​ മത്സരത്തിൽ പങ്കെടുത്തത്​. ഞായറാഴ്​ച രാത്രി എട്ടര മണിക്ക്​ ആരംഭിച്ച​ ഫൈനൽ റൗണ്ട്​ മത്സരം കാണാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സ്വദേശികളും വിദേശികളുമടക്കം നിരവധിയാളുകൾ ജിദ്ദ കോർണിഷിലെത്തിയിരുന്നു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:formula1
News Summary - Max Verstappen wins Formula 1 car race
Next Story