മാക്സ് കിഡ്നി ഫൗണ്ടേഷൻ ചാമ്പ്യൻസ് ട്രോഫി വെള്ളിയാഴ്ച
text_fieldsജിദ്ദ: മാക്സ് കിഡ്നി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെൻറ് ഖാലിദ് ബിൻ വലീദ് സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച രാവിലെ ഏഴിന് ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 16 ടീമുകളാണ് ടൂർണമെൻറിൽ മാറ്റുരക്കുന്നത്. അലനല്ലൂർ -കർക്കിടാംകുന്ന് - അത്താണിക്കൽ പ്രവർത്തിക്കുന്ന മാക്സ് കലാകായിക ക്ലബിെൻറ ജീവകാരുണ്യ വിഭാഗമാണ് മാക്സ് കിഡ്നി ഫൗണ്ടേഷൻ.
2018ൽ 365 ഡയാലിസിസ് ലക്ഷ്യം വെച്ചിരുന്ന ഫൗണ്ടേഷൻ നാലുമാസം പിന്നിട്ടപ്പോഴേക്കും 220 ഡയാലിസിസ് നടത്തിക്കഴിഞ്ഞു. മീഡിയാ ഫോറം സംഭാവന ജ.സെക്രട്ടറി നിഷാദ് അമീൻ ഫണ്ടേഷൻ ചെയർമാൻ ഇർഷാദിന് കൈമാറി. വാർത്താ സമ്മേളനത്തിൽ ചെയർമാൻ എം. ഇർഷാദ്, കെ.കെ ഷംസുദ്ദീൻ, ബിസ്മിൽ, മുനീർ, നിയാസ്, ബാബു, ഷാജി ചെമ്മല, റിയാസ് മഞ്ചേരി, ഫൈസൽ, ഫിറോസ് എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
