മാവേലിക്കര സ്വദേശി ജുബൈലിൽ മരിച്ചു
text_fieldsജുബൈൽ: ഹൃദയഘാതത്തെ തടുർന്ന് മലയാളി ജുബൈലിൽ മരിച്ചു. മാവേലിക്കര പുതിയകാവ് സ്വദേശിയും ജുബൈലിലെ സ്വകാര്യ ടാക്സ ി ഡ്രൈവറുമായിരുന്ന മോഹൻദാസ് (58) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം താമസസ്ഥലത്ത് നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവ ീഴുകയായിരുന്നു. കൂടെ താമസിച്ചിരുന്നവർ ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മോഹൻദാസ് 20 വർഷമായി സൗദിയിൽ ജോലി ചെയ്യുന്നു. നേരത്തെ പ്ലംബിങ് സാധനങ്ങൾ വിൽക്കുന്ന കടയിലായിരുന്നു. പിന്നീടാണ് ടാക്സി മേഖലയിലേക്ക് തിരിഞ്ഞത്. സ്കൂളിൽ കുട്ടികളെ കൊണ്ടുപോകുന്ന ജോലിയായിരുന്നു പ്രധാനമായും ചെയ്തിരുന്നത്.
മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ. തുടർനടപടികൾ പ്രവാസി സാംസ്‌കാരിക വേദി ജനസേവന വിഭാഗം ചെയർമാൻ സലിം ആലപ്പുഴയുടെ നേതൃത്വത്തിൽ നടന്നുവരുന്നു. ഭാര്യ: ശ്യാമള. മകൾ: ശ്രീക്കുട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
