മട്ടന്നൂർ പി.ടി.എച്ച് സ്നേഹസംഗമം ഫെബ്രുവരി മൂന്നിന് റിയാദിൽ
text_fieldsമട്ടന്നൂർ പൂക്കോയ തങ്ങൾ ഹോസ്പിസ് ചെയർമാൻ
ടി.പി. മുഹമ്മദിനൊപ്പം റിയാദ് ചാപ്റ്റർ ഭാരവാഹികൾ
റിയാദ്: മട്ടന്നൂർ പൂക്കോയ തങ്ങൾ റിയാദ് ചാപ്റ്റർ സ്നേഹസംഗമം ഫെബ്രുവരി മൂന്നിന് ഉച്ചക്ക് ഒന്നിന് ബത്ഹയിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടത്തും. റിയാദിലെ മോഡേൺ ഇൻറർനാഷനൽ സ്കൂളിൽ ചേർന്ന ഭാരവാഹി യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. മട്ടന്നൂർ പൂക്കോയ തങ്ങൾ ഹോസ്പിസിന് സൗദിയിലെ എല്ലാ പ്രവിശ്യയിലും ചാപ്റ്ററുകൾ തുടങ്ങും. യോഗത്തിൽ ലിയാഖത് നീർവേലി അധ്യക്ഷത വഹിച്ചു. പി.ടി.എച്ച് ചെയർമാൻ ടി.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. അൻവർ വാരം, ശരീഫ് കളരോട്, റസാഖ് ഫൈസി, റസാഖ് മണക്കായി, മുഫാസ് മാനന്തേരി, ഷഫീഖ് കയനി എന്നിവർ സംബന്ധിച്ചു. മെഹബൂബ് ചെറിയവളപ്പിൽ സ്വാഗതവും മുഹമ്മദ് ശബാബ് നന്ദിയും പറഞ്ഞു. മുസ്ലിം ലീഗ് കീഴല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ടി.പി. മുഹമ്മദിനെ യോഗം അഭിനന്ദിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

