മട്ടന്നൂർ പി.ടി.എച്ച്റിയാദ് ചാപ്റ്റർ സ്നേഹ സംഗമം
text_fieldsമട്ടന്നൂർ പൂക്കോയ തങ്ങൾ ഹോസ്പേയ്സ് നെല്ലൂന്നിയിൽ പുതുതായി പണിയുന്ന സെന്ററിന്റെ ഫണ്ട് ഉദ്ഘാടനം ബ്ലാത്തൂർ അബൂബക്കർ ഹാജി ഡോക്ടർ ടി.പി. മുഹമ്മദിന് നൽകി
നിർവഹിക്കുന്നു
റിയാദ് : കിടപ്പു രോഗീ പരിചരണ രംഗത്ത് സ്തുത്യർഹ സേവനങ്ങളുമായി മുന്നേറുന്ന മട്ടന്നൂർ പി.ടി.എച്ച്റിയാദ് ചാപ്റ്റർ സ്നേഹ സംഗമം റിയാദ് മട്ടന്നൂർ മണ്ഡലം കെ.എം.സി.സി യുടെ ആഭിമുഖ്യത്തിൽ മലാസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്നു. ശരീഫ് കളറോഡിന്റെ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി. നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വി.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഡോ ടി.പി. മുഹമ്മദ് ആമുഖപ്രഭാഷണം നടത്തി.
ബ്രോഷർ പ്രകാശനം റിയാദ് കെ. എം. സി. സി. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ നിർവഹിച്ചു. ഡോ. അമീറലി വിശദീകരിച്ചു.പി. പി. ഹാഷിം നീർവേലി പദ്ധതി വിശദീകരണവും ഡോക്ടർ നസീഹ ഇസ്മായിൽ ,അബൂട്ടി മാസ്റ്റർ ശിവപുരം എന്നിവർ കാരുണ്യ പ്രഭാഷണവും നടത്തി. സംഗമത്തിൽ "മട്ടന്നൂർ പി.ടി.എച്. ന് ഒപ്പം " ഡോക്യുമെന്ററി പ്രദർശനവും പരീക്ഷയിലെ ഉന്നത വിജയികൾക്കുള്ള അനുമോദനവും നടന്നു. ഷുഹൈബ് പനങ്ങാങ്ങര, അഷ്റഫ് വെള്ളപ്പാടം ,മജീദ് പയ്യന്നൂർ ,അൻവർ വാരം , പി. ടി. പി. മുക്താർ, സൈഫുദ്ദീൻ വളക്കൈ , ലിയാഖത്തലി കരിയാടാൻ തുടങ്ങിയവർ സംസാരിച്ചു.
മട്ടന്നൂരിൽ പുതുതായി പണിയുന്ന പി.ടി.എച്ച് സെന്ററിന് വേണ്ടിയുള്ള ഫണ്ട് ഉദ്ഘാടനം ബ്ലാത്തൂർ അബൂബക്കർ ഹാജി ഡോക്ടർ ടി പി മുഹമ്മദിനു നൽകി നിർവ്വഹിച്ചു. വി.കെ. മുഹമ്മദ് ഖിറാഅത് നിർവഹിച്ചു .മുഹമ്മദ് ശബാബ് സ്വാഗതവും റസാഖ് ഫൈസി മാലൂർ നന്ദിയും പറഞ്ഞു. പി. എംഷൗക്കത്തലി, എൻ. പി ഷംഷീർ, എം.കെ. നവാസ്,നിസാർ കണ്ടേരി,റമീസ് കളറോഡ് , ജബ്ബാർ പടിക്കച്ചാൽ , ഇബ്രാഹീം പാലയോട് , മുനീർ കളറോഡ് , റസാഖ് പഴശ്ശി തുടങ്ങിയവർ നേതൃത്വം നൽകി .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

