മട്ടന്നൂർ കെ.എം.സി.സി ഇൻസിജാം കാമ്പയിന് തുടക്കം
text_fieldsമട്ടന്നൂർ മണ്ഡലം കെ.എം.സി.സി ഇൻസിജാം കാമ്പയിനിൽ
റിയാദ് സെൻട്രൽ കമ്മിറ്റി ട്രഷറർ യു.പി. മുസ്തഫ സംസാരിക്കുന്നു
റിയാദ്: മട്ടന്നൂർ മണ്ഡലം കെ.എം.സി.സി മൂന്ന് മാസം നീണ്ടുനിൽക്കുന്ന ഇൻസിജാം കാമ്പയിന്റെ ഭാഗമായുള്ള ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു. റിയാദിലും നാട്ടിലുമായി വിവിധ പദ്ധതികളാണ് ഇതിെൻറ ഭാഗമായി നടപ്പാക്കുന്നത്. റിയാദ് മലസ് പെപ്പർട്രീ ഓഡിറ്റോറിയത്തിൽ നടന്ന നിശാ ക്യാമ്പ് അബ്ദുൽ മജീദ് പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. ടി.കെ. ശരീഫ് അധ്യക്ഷത വഹിച്ചു. റിയാദ് സെൻട്രൽ കമ്മിറ്റി ട്രഷറർ യു.പി. മുസ്തഫ മുഖ്യപ്രഭാഷണം നടത്തി.
അൻവർ വാരം, യാക്കൂബ് തില്ലങ്കേരി, ലിയാഖത് കരിയാടൻ, റസാഖ് മണക്കായി, എൻ.പി. ശംഷീദ് സംസാരിച്ചു. മുസ്ലിം ലീഗ് ചിറ്റാരിപറമ്പ് പഞ്ചായത്ത് പ്രസിഡൻറ് വി. അബൂബക്കറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. മുഹമ്മദ് ശബാബ് സ്വാഗതവും റസാഖ് ഫൈസി മാലൂർ നന്ദിയും പറഞ്ഞു.

