Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മട്ടന്നൂർ കെ.എം.സി.സി കൺവെൻഷൻ

text_fields
bookmark_border
മട്ടന്നൂർ കെ.എം.സി.സി കൺവെൻഷൻ
cancel
camera_alt

മ​ട്ട​ന്നൂ​ർ കെ.​എം.​സി.​സി ക​ൺ​വെ​ൻ​ഷ​നി​ൽ സു​ര​ക്ഷ പ​ദ്ധ​തി അം​ഗ​ത്വ കാ​മ്പ​യി​ൻ

പി.​എം. ഷൗ​ക്ക​ത്ത​ലി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

റിയാദ്: കെ.എം.സി.സി മട്ടന്നൂർ മണ്ഡലം കൺവെൻഷൻ റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. ടി.കെ. ശരീഫ് അധ്യക്ഷത വഹിച്ചു.യു.പി. മുസ്തഫ, മുജീബ് ഉപ്പട, സഫീർ മുഹമ്മദ്‌, യാക്കൂബ് തില്ലങ്കേരി, അൻവർ വാരം, ഷഫീക് കയനി എന്നിവർ സംസാരിച്ചു.

ബ്ലാത്തൂർ അബൂബക്കർ ഹാജിയെ ചടങ്ങിൽ ആദരിച്ചു. കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ട് ശബാബ് പടിയൂർ അവതരിപ്പിച്ചു. സൗദി കെ.എം.സി.സി സുരക്ഷ പദ്ധതി അംഗത്വ കാമ്പയിൻ വി.കെ. ഇബ്രാഹിമിനെ അംഗമാക്കി പി.എം. ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. ലിയാഖത് നീർവേലി (ചെയർ), ടി.കെ. ശരീഫ് (പ്രസി), മുഹമ്മദ്‌ ശബാബ് (ജന. സെക്ര), റസാഖ് ഫൈസി മാലൂർ (ട്രഷ), പി.എം. ഷൗക്കത്തലി,

റസാഖ് മണക്കായി, ഷഫീഖ് കയനി, നിസാർ കണ്ടേരി (വൈ. പ്രസി), മുഫാസ് മാനന്തേരി, നവാസ്‌ കോളയാട്, ഇബ്രാഹിം പാലയോട്, അബ്ദുൽ ജബ്ബാർ പടിക്കച്ചാൽ (സെക്ര), എൻ.പി. ഷംഷീദ് (വെൽഫെയർ വിങ്), റമീസ് കൂടാളി (മീഡിയ വിങ്) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. കെ. മുഹമ്മദ്‌ ഖിറാഅത്ത് നടത്തി. എൻ.പി. ശംഷീദ് നീർവേലി സ്വാഗതവും റസാഖ്‌ ഫൈസി നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mattannur KMCC Convention
Next Story