മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷിച്ച് മട്ടന്നൂർ കെ.എം.സി.സി
text_fieldsറിയാദിൽ കെ.എം.സി.സി മട്ടന്നൂർ മണ്ഡലം പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടി
റിയാദ്: മുസ്ലിം ലീഗിെൻറ 75ാം വാർഷികം കെ.എം.സി.സി മട്ടന്നൂർ മണ്ഡലം കമ്മിറ്റി റിയാദിൽ ആഘോഷിച്ചു. കണ്ണൂർ ജില്ല വൈസ് പ്രസിഡൻറ് യാക്കൂബ് തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. ടി.കെ. ശരീഫ് അധ്യക്ഷത വഹിച്ചു. പ്ലാറ്റിനം ജൂബിലി അഭിനന്ദന പ്രമേയം ഷഫീക് കയനി അവതരിപ്പിച്ചു.
മണ്ഡലം കെ.എം.സി.സിയുടെ ലോഗോ യാക്കൂബ് തില്ലങ്കേരി ശരീഫ് കളറോഡിന് നൽകി പ്രകാശനം ചെയ്തു. റസാഖ് ഫൈസി മാലൂർ, ഷൗക്കത്ത് നീർവേലി, എൻ.പി. ഷംഷീദ് എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന പ്ലാറ്റിനം ജൂബിലി ഐക്യദാർഢ്യ സദസ്സിനും ഫ്ലാഗ് മാർച്ചിനും ലിയാഖത്ത് കരിയാടൻ, റസാഖ് മണക്കായി, നവാസ്, നിസാർ കണ്ടേരി, എം.വി. റമീസ് എന്നിവർ നേതൃത്വം നൽകി. മുഹമ്മദ് ശബാബ് സ്വാഗതവും മുഫാസ് മാനന്തേരി നന്ദിയും പറഞ്ഞു.