Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമാത്തമാറ്റിക്കൽ​...

മാത്തമാറ്റിക്കൽ​ ഒളിമ്പ്യാഡിൽ പ​െങ്കടുക്കാനെത്തിയവർ ചരിത്രമേഖല സന്ദർശിച്ചു

text_fields
bookmark_border
മാത്തമാറ്റിക്കൽ​ ഒളിമ്പ്യാഡിൽ പ​െങ്കടുക്കാനെത്തിയവർ  ചരിത്രമേഖല സന്ദർശിച്ചു
cancel

ജിദ്ദ: അറേബ്യൻ മാത്തമാറ്റിക്കൽ​ ഒളിമ്പ്യാഡിൽ പ​െങ്കടുക്കാനെത്തിയ യുവാക്കൾ ബലദിലെ ചരിത്രമേഖല സന്ദർശിച്ചു. ജിദ്ദ വിദ്യാഭ്യാസ വകുപ്പിന്​ കീഴിലെ പബ്ലിക്​ റിലേഷൻ വകുപ്പാണ്​ സന്ദർശനമൊരുക്കിയത്​​. ഹിസ്​റ്റോറിക്കൽ മേഖലയിലെത്തിയ സംഘം മസ്​ജിദു ശാഫിഅ്​, ബൈത്ത്​ നസീഫ്​, ബൈത്ത്​ മത്​ബൂലി, ഹിസ്​റ്റോറിക്കൽ ജിദ്ദ ലൈബ്രറി തുടങ്ങിയ ചരിത്രപ്രധാന സ്​ഥലങ്ങൾ സന്ദർശിച്ചു. ആദ്യ അറേബ്യൻ മാത്തമാറ്റിക്കൽ ഒളിമ്പ്യാഡ് മത്സരം ഒരുക്കിയത്​ ജിദ്ദ സോഫിറ്റൽ ഹോട്ടലിലാണ്​. 13 അറബ്​ രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികൾ പ​െങ്കടുക്കുന്നുണ്ട്​. സൗദി വിദ്യാഭ്യാസ മന്ത്രാലയമാണ്​ പരിപാടി സംഘടിപ്പിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudisaudi newsmathamatical olympyad
News Summary - mathamatical olympyad-saudi-saudi news
Next Story