Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമാ​സ്​​റ്റേ​ഴ്​​സ്...

മാ​സ്​​റ്റേ​ഴ്​​സ് റി​യാ​ദ് സ​തീ​ഷ് മെ​മ്മോ​റി​യ​ൽ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെൻറ്​: ഇ​ന്ത്യ​ൻ വാ​രി​യേ​ഴ്‌​സ് ചാ​മ്പ്യ​ൻ​മാ​ർ

text_fields
bookmark_border
മാ​സ്​​റ്റേ​ഴ്​​സ് റി​യാ​ദ് സ​തീ​ഷ് മെ​മ്മോ​റി​യ​ൽ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെൻറ്​: ഇ​ന്ത്യ​ൻ വാ​രി​യേ​ഴ്‌​സ് ചാ​മ്പ്യ​ൻ​മാ​ർ
cancel

റി​യാ​ദ്: മാ​സ്​​റ്റേ​ഴ്​​സ്​ റി​യാ​ദ് സം​ഘ​ടി​പ്പി​ച്ച ഒ​ന്നാ​മ​ത് സ​തീ​ഷ് മെ​മ്മോ​റി​യ​ൽ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെൻറ്​ സ​മാ​പി​ച്ചു.

ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്​​ച​ക​ളി​ലാ​യി റി​യാ​ദ് എ​ക്​​സി​റ്റ് 16ലെ ​മാ​സ്​​റ്റേ​ഴ്​​സ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ടൂ​ർ​ണ​മെൻറി​ൽ റി​യാ​ദി​ലെ 10 പ്ര​മു​ഖ ക്രി​ക്ക​റ്റ് ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു.

ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ റോ​യ​ൽ ക്രി​ക്ക​റ്റ് ക്ല​ബി​നെ ത​ക​ർ​ത്ത് ഇ​ന്ത്യ​ൻ വാ​രി​യേ​ഴ്‌​സ് കി​രീ​ടം ചൂ​ടി. ടോ​സ് നേ​ടി ബാ​റ്റി​ങ്​ തെ​ര​ഞ്ഞെ​ടു​ത്ത ഇ​ന്ത്യ​ൻ വാ​രി​യേ​ഴ്‌​സ് 10 ഓ​വ​റി​ൽ മൂ​ന്ന്​ വി​ക്ക​റ്റ് ന​ഷ്​​ട​ത്തി​ൽ 170 റ​ൺ​സ് നേ​ടി.

മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ആ​ർ.​സി.​സി​ക്ക് നി​ശ്ചി​ത ഓ​വ​റി​ൽ 92 റ​ൺ​സ് എ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളൂ. മി​ക​ച്ച ബാ​റ്റ്സ് മാ​ൻ സാ​യി​ദ് (യൂ​ത്ത് ഇ​ന്ത്യ), മി​ക​ച്ച ബൗ​ള​ർ ആ​ൻ​ഡ്​ മാ​ൻ ഓ​ഫ് ദ ​ടൂ​ർ​ണ​മെൻറ് ഷ​ഫീ​ഖ് (ആ​ർ.​സി.​സി), ഫൈ​ന​ൽ മാ​ൻ ഓ​ഫ് ദ ​മാ​ച്ച് കി​ച്ചു (ഇ​ന്ത്യ​ൻ വാ​രി​യേ​ഴ്‌​സ്), ബെ​സ്​​റ്റ്​ ക്യാ​ച്ച് ഓ​ഫ് ദ ​ഫൈ​ന​ൽ മു​ഹ്‌​സി​ൻ (ഇ​ന്ത്യ​ൻ വാ​രി​യേ​ഴ്‌​സ്) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

തു​ട​ർ​ന്ന് ന​ട​ന്ന സ​മ്മാ​ന വി​ത​ര​ണ ച​ട​ങ്ങി​ൽ ചാ​മ്പ്യ​ൻ​മാ​ർ​ക്കു​ള്ള കാ​ഷ് പ്രൈ​സും ട്രോ​ഫി​യും കെ.​എ​ഫ്.​സി റി​യാ​ദ് റീ​ജ​ന​ൽ മാ​നേ​ജ​ർ സാ​ജ​ൻ തോ​മ​സ്, റ​ണ്ണേ​ഴ്‌​സി​നു​ള്ള കാ​ഷ് പ്രൈ​സും ട്രോ​ഫി​യും ആ​ർ.​എ​ൻ.​സി ടീം ​മാ​നേ​ജ​ർ അ​ന​സ്, ഫോ​ർ​ക ചെ​യ​ർ​മാ​ൻ സ​ത്താ​ർ കാ​യം​കു​ളം എ​ന്നി​വ​ർ ചേ​ർ​ന്ന് ന​ൽ​കി. ടൂ​ർ​ണ​മെൻറി​ലെ മി​ക​ച്ച ബാ​റ്റ്സ്​​മാ​ൻ, മി​ക​ച്ച ബൗ​ള​ർ, മാ​ൻ ഓ​ഫ് ദ ​സീ​രീ​സ്, ഫൈ​ന​ൽ മാ​ൻ ഓ​ഫ് ദ ​മാ​ച്ച്, ഫൈ​ന​ലി​ലെ മി​ക​ച്ച ക്യാ​ച്ച് എ​ന്നീ സ​മ്മാ​ന​ങ്ങ​ൾ യ​ഥാ​ക്ര​മം ഫോ​ർ​ക ര​ക്ഷാ​ധി​കാ​രി വി​ജ​യ​ൻ നെ​യ്യാ​റ്റി​ൻ​ക​ര, 'ഇ​വ' ചെ​യ​ർ​മാ​ൻ ശി​ഹാ​ബ്, അ​റ​ബെ​ക്​​സ്​ മാ​നേ​ജി​ങ് ഡ​യ​റ​ക്​​ട​ർ ഷാ​ന​വാ​സ്, മാ​സ്​​റ്റേ​ഴ്​​സ്​ പി.​ആ​ർ.​ഒ ജോ​ർ​ജ് തൃ​ശൂ​ർ, മാ​സ്​​റ്റേ​ഴ്​​സ് കാ​പ്റ്റ​ൻ അ​മീ​ർ മ​ധൂ​ർ എ​ന്നി​വ​ർ ന​ൽ​കി. മാ​സ്​​റ്റേ​ഴ്​​സ്​ മാ​നേ​ജ​ർ ഷാ​ബി​ൻ ജോ​ർ​ജ്, ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ൽ ക​രീം, സെ​ക്ര​ട്ട​റി ദി​മീ​ഷ്, വൈ​സ് ചെ​യ​ർ​മാ​ൻ സ​ജാ​ദ്, വൈ​സ് കാ​പ്റ്റ​ൻ ആ​സി​ഫ്, ടീം ​അം​ഗ​ങ്ങ​ളാ​യ സാ​ബി​ർ, ഷ​മീ​ർ, യൂ​നു​സ്, ജ​യ​ൻ, അ​നീ​ഷ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:riyadhcricket tournaments
News Summary - Masters Riyadh Satish Memorial Cricket Tournament: Indian Wow Rear Champions
Next Story