മാസ്റ്റേഴ്സ് റിയാദ് 13-ാം വാർഷികം ആഘോഷിച്ചു
text_fieldsമാസ്റ്റേഴ്സ് റിയാദ് 13-ാം വാർഷികാഘോഷ പരിപാടിയിൽ പങ്കെടുത്തവർ
റിയാദ്: പ്രമുഖ ക്രിക്കറ്റ് ക്ലബ്ബായ മാസ്റ്റേഴ്സ് റിയാദ് 13-ാം വാർഷികം ആഘോഷിച്ചു. ഹാരയിലെ ചാറ്റ്ഖർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മാസ്റ്റേഴ്സ് ക്ലബ് ചെയർമാൻ ഷാബിൻ ജോർജ് അധ്യക്ഷത വഹിച്ചു.
1എൻ.എം.സി.ഇ ലോജിസ്റ്റിക്സ് എം.ഡി മുഹമ്മദ് ഖാൻ പരിപാടിയിലെ മുഖ്യാഥിതിയായിരുന്നു. ചടങ്ങിൽ കെ.സി.എ. ട്രഷറർ സി.ആർ. കുമാർ, സാനു മാവേലിക്കാര, പ്രിൻസ് തോമസ്, സലാം ഇടുക്കി, ഖലീൽ, റിയാസ് വണ്ടൂർ, റിയാദിലെ വിവിധ ക്ലബ് പ്രതിനിധികളായ രാജേഷ് (റെഡ് വാരിയേഴ്സ്), ബിനീഷ് (റോക്സ്റ്റാഴ്സ്), ഷഫീക് (യൂത്ത് ഇന്ത്യ) എന്നിവർ സംസാരിച്ചു.
ക്രിക്കറ്റ് ക്ലബ് എന്നതിലുപരി സാമൂഹിക ജീവകാരുണ്യ രംഗത്തും സജീവമായി ഇടപെടുന്ന റിയാദ് മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
കാശ്മീരിലെ ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞവർക്ക് വേണ്ടി മൗനപ്രാർഥന നടത്തിയാരംഭിച്ച പരിപാടി ലഹരിക്കെതിരെ കളിയിടങ്ങൾ സജീവമാക്കണമെന്ന സന്ദേശം ഉയർത്തിപ്പിടിച്ചു. മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബിന്റെ കഴിഞ്ഞ കാല പ്രവർത്തനങ്ങളെ കുറിച്ചുള്ള റിപ്പോർട്ട് മാനേജർ അമീർ മധൂർ അവതരിപ്പിച്ചു. കൂടാതെ ടീമിനെക്കുറിച്ചുള്ള ഡോക്യൂമെന്ററി പ്രദർശനവും നടത്തി. അർബുദം ബാധിച്ചു അകാലത്തിൽ പൊലിഞ്ഞുപോയ മാസ്റ്റേഴ്സ് ടീമംഗം സതീഷ് വയനാടിനെ പരിപാടിയിൽ അനുസ്മരിക്കുകയും അദ്ദേഹത്തെ കുറിച്ചുള്ള വിഡിയോ പ്രദർശിപ്പിക്കുകയും ചെയ്തു. മാസ്റ്റേഴ്സ് ടീമിന് വേണ്ടി പ്രവർത്തിക്കുന്ന മുഴുവൻ അംഗങ്ങളെയും ചടങ്ങിൽ പ്രശംസാഫലകം നൽകി ആദരിച്ചു. പുതിയ സീസണിലേക്കുള്ള കമ്മിറ്റിയുടെ പ്രഖ്യാപനവും ചടങ്ങിൽ നടന്നു.
പരിപാടിയിൽ അമീർ മധുർ സ്വാഗതവും അബ്ദുൽകരീം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

