40 വയസ്സിന് മുകളിലുള്ളവർക്കായി ജിദ്ദയിൽ ‘മാസ്റ്റേഴ്സ് ഫുട്ബാൾ അസോസിയേഷൻ’
text_fieldsജിദ്ദയിൽ ‘മാസ്റ്റേഴ്സ് ഫുട്ബാൾ അസോസിയേഷൻ’ രൂപവത്കരണ യോഗത്തിൽ
സംബന്ധിച്ചവർ
ജിദ്ദ: 40 വയസ്സിന് മുകളിലുള്ള ഫുട്ബാൾ കളിക്കാർക്കായി ജിദ്ദയിൽ ‘മാസ്റ്റേഴ്സ് ഫുട്ബാൾ അസോസിയേഷൻ’ എന്ന പേരിൽ പുതിയ കൂട്ടായ്മ നിലവിൽ വന്നു. ഇതുസംബന്ധിച്ച പ്രഥമ യോഗത്തിൽ സംഘടനയുടെ പേരും ലോഗോയും പ്രകാശനം ചെയ്തു. ജിദ്ദയിൽ വെറ്ററൻസ് ടൂർണമെന്റുകൾ സംഘടിപ്പിക്കുക, അംഗങ്ങൾക്ക് കാർഡ് വിതരണം ചെയ്യുക, കളികളിൽ ഗുരുതര പരിക്കേൽക്കുന്ന അംഗങ്ങൾക്ക് ചികിത്സക്ക് ആവശ്യമായ ധനസഹായം നൽകുക, അംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുക എന്നിവയാണ് കൂട്ടായ്മയുടെ ലക്ഷ്യങ്ങളെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഇസ്ഹാഖ് കൊട്ടപ്പുറം (ചീഫ് കോഓഡി.), ബഷീർ പഴേരി
(ട്രഷ.), അഷ്ഫർ നരിപ്പറ്റ (ജന. സെക്ര.), മുജീബ് റീഗൽ (പ്രസി.)
ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു. മുജീബ് റീഗൾ (പ്രസിഡന്റ്), അഷ്ഫർ നരിപ്പറ്റ (ജനറൽ സെക്രട്ടറി), ബഷീർ പഴേരി (ട്രഷറർ), മിദ്ലാജ് മണ്ണാർമല, ഷാഹുൽ പുളിക്കൽ, മുനീർ മോഡേൺ (വൈസ് പ്രസി.), മുഹമ്മദ് ഹനീഫ, കെ.സി. ബഷീർ, അബ്ദുൽ ഫത്താഹ് (ജോ. സെക്രട്ടറി), യു.പി. ഇസ്ഹാഖ് കൊട്ടപ്പുറം (ചീഫ് കോഓഡിനേറ്റർ), കെ.സി. ശരീഫ് (ജനറൽ ക്യാപ്റ്റൻ), ഹാരിസ് ബാബു മമ്പാട് (വൈസ് ക്യാപ്റ്റൻ), അബ്ദുൽ ലത്തീഫ് എൻകൺഫെർട്ട് (മുഖ്യ രക്ഷാധികാരി), അയ്യൂബ് മുസ്ലിയാരകത്ത്, നാസർ ശാന്തപുരം (രക്ഷാധികാരികൾ). കൂടാതെ 20ഓളം എക്സിക്യൂട്ടിവ് അംഗങ്ങളെയും കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

