Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി​യി​ൽ...

സൗ​ദി​യി​ൽ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് ഉ​പ​യോ​ഗ​ത്തി​ൽ വ​ൻ കു​തി​ച്ചു​ചാ​ട്ടം

text_fields
bookmark_border
സൗ​ദി​യി​ൽ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് ഉ​പ​യോ​ഗ​ത്തി​ൽ വ​ൻ കു​തി​ച്ചു​ചാ​ട്ടം
cancel

യാം​ബു: സൗ​ദി അ​റേ​ബ്യ​യി​ൽ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് (എ.​ഐ) ഉ​പ​യോ​ഗ​ത്തി​ൽ മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഇ​ര​ട്ടി​യി​ല​ധി​കം വ​ർ​ധ​ന​വ ഉ​ണ്ടാ​യ​താ​യി ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്, സ്‌​പേ​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി ക​മീ​ഷ​ൻ (സി.​എ​സ്.​ടി) അ​റി​യി​ച്ചു. '2026 ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് വ​ർ​ഷ​മാ​യി' ആ​ച​രി​ക്കു​ന്ന രാ​ജ്യ​ത്ത് ഇ​ൻ​റ​ർ​നെ​റ്റ് ഉ​പ​യോ​ക്താ​ക്ക​ളി​ൽ 45.2 ശ​ത​മാ​നം പേ​രും എ.​ഐ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്നു.

സ്ത്രീ​ക​ളി​ൽ 52.8 ശ​ത​മാ​ന​വും പു​രു​ഷ​ന്മാ​രി​ൽ 39.4 ശ​ത​മാ​ന​വു​മാ​ണ് ഉ​പ​യോ​ഗ നി​ര​ക്ക്. യു​വാ​ക്ക​ളി​ലാ​ണ് എ.​ഐ ഉ​പ​യോ​ഗം കൂ​ടു​ത​ൽ; 20-29 പ്രാ​യ​ക്കാ​രി​ൽ 55.7 ശ​ത​മാ​നം, 10-19 പ്രാ​യ​ക്കാ​രി​ൽ 53.4 ശ​ത​മാ​നം, 50-59 പ്രാ​യ​ക്കാ​രി​ൽ 27.4 ശ​ത​മാ​നം, 60-74 പ്രാ​യ​ക്കാ​രി​ൽ 14.8 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണി​ത്. പ്ര​വി​ശ്യ​ക​ളി​ൽ ത​ബൂ​ക്ക് (58.5 ശ​ത​മാ​നം), കി​ഴ​ക്ക​ൻ പ്ര​വി​ശ്യ (53.8 ശ​ത​മാ​നം) എ​ന്നി​വ മു​ന്നി​ലും ജി​സാ​ൻ (30.7 ശ​ത​മാ​നം) പി​ന്നി​ലു​മാ​ണ്.

വി​വ​ര​ങ്ങ​ൾ തി​ര​യ​ൽ (80.8 ശ​ത​മാ​നം), പു​തി​യ ആ​ശ​യ​ങ്ങ​ൾ (40.1 ശ​ത​മാ​നം), പ​ഠ​നം (37.7 ശ​ത​മാ​നം), ചി​ത്ര/​വീ​ഡി​യോ നി​ർ​മാ​ണം (25.7 ശ​ത​മാ​നം), ഭാ​ഷാ വി​വ​ർ​ത്ത​നം (25.1 ശ​ത​മാ​നം), ഔ​ദ്യോ​ഗി​ക ജോ​ലി (17.3 ശ​ത​മാ​നം) എ​ന്നി​വ​യ്ക്കാ​ണ് ആ​ളു​ക​ൾ പ്ര​ധാ​ന​മാ​യും എ.​ഐ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​ത്. ചാ​റ്റ് ജി.​പി.​ടി​യാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ഡൗ​ൺ​ലോ​ഡ് ചെ​യ്യ​പ്പെ​ട്ട​ത്; ഗൂ​ഗി​ൾ ജെ​മി​നി, ഡീ​പ്​ സീ​ക്ക്, സൗ​ദി​യു​ടെ ത​ദ്ദേ​ശീ​യ ആ​പ്പാ​യ 'ഹു​മൈ​ൻ' എ​ന്നി​വ​യും ജ​ന​പ്രി​യ​മാ​ണ്.

60-74 പ്രാ​യ​ക്കാ​രു​ടെ ഇ​ൻ​റ​ർ​നെ​റ്റ് ഉ​പ​യോ​ഗം 2024-ലെ 88.9 ​ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 2025-ൽ 92.8 ​ആ​യി ഉ​യ​ർ​ന്നു. ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ യൂ​ണി​യ​ൻ​റെ 2025-ലെ ​ഡി​ജി​റ്റ​ൽ സ​ന്ന​ദ്ധ​താ സൂ​ചി​ക​യി​ൽ സൗ​ദി ഒ​ന്നാം സ്ഥാ​നം നേ​ടി​യി​രു​ന്നു. വി​ഷ​ൻ 2030-ൻ​റെ ഭാ​ഗ​മാ​യി ഏ​ഴ് വ​ർ​ഷം കൊ​ണ്ട് എ.​ഐ രം​ഗ​ത്ത് വ​ൻ നേ​ട്ട​മു​ണ്ടാ​ക്കി​യ സൗ​ദി, സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യി​ലും ഗ​വ​ൺ​മെ​ൻ്റ് കാ​ര്യ​ക്ഷ​മ​ത​യി​ലും എ.​ഐ ശ​ക്ത​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Artificial IntelligenceSaudi ArabiaTechnology
News Summary - സൗ​ദി​യി​ൽ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് ഉ​പ​യോ​ഗ​ത്തി​ൽ വ​ൻ കു​തി​ച്ചു​ചാ​ട്ടം
Next Story