ലുലുവില്‍ ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ക്ക് വന്‍ വിലക്കിഴിവ്; ‘ലെറ്റ്സ് കണക്ട്’ ഡിജിറ്റല്‍ ഫെസ്റ്റിന് തുടക്കമായി
text_fieldsറിയാദ്: ഉപഭോക്താക്കള്‍ക്ക് അത്യാധുനിക ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ സ്വന്തമാക്കാനുള്ള സുവര്‍ണാവസരമൊരുക്കി ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ‘ലെറ്റ്സ് കണക്ട്’ ഡിജിറ്റല്‍ ഫെസ്റ്റിന് തുടക്കമായി. ജൂണ്‍ 25 മുതല്‍ ജൂലൈ അഞ്ച് വരെ നീണ്ടുനില്‍ക്കുന്ന ഈ മെഗാ ഫെസ്റ്റിലൂടെ പ്രമുഖ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് ഫോണുകള്‍, സ്മാർട്ട് വാച്ചുകൾ, ടാബ്‌ലെറ്റുകൾ, ഡിജിറ്റൽ ആക്സസറികൾ ഉൾപ്പെടെയുള്ള എല്ലാ അംഗീകൃത ഗാഡ്ജറ്റുകളും വന്‍ വിലക്കിഴിവോടെയും ആകര്‍ഷകമായ സര്‍പ്രൈസ് ഓഫറുകളോടെയും സ്വന്തമാക്കാവുന്നതാണ്. ലുലു ഹൈപ്പർമാർക്കറ്റുകൾക്ക് പുറമെ ലുലു ഷോപ്പിങ് ആപ്പ് വഴിയും ഈ ആനുകൂല്യങ്ങൾ ലഭ്യമാണ്.
വേനല്‍ക്കാല അവധിക്കാലം മുന്നില്‍ക്കണ്ട് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും സമ്മാനങ്ങള്‍ വാങ്ങാനും സ്വന്തം ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ അപ്‌ഗ്രേഡ് ചെയ്യാനുമുള്ള മികച്ചൊരു ‘ബാക്ക് ടു ഹോം’ ഷോപ്പിങ് അവസരമാണ് ലുലു ഇതിലൂടെ ഒരുക്കിയിരിക്കുന്നത്. ദൈനംദിന ജീവിതത്തിലും ഔദ്യോഗിക ആവശ്യങ്ങളിലും ഡിജിറ്റല്‍ കണക്റ്റിവിറ്റി അനിവാര്യമായ ഈ കാലഘട്ടത്തില്‍, ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ ഏറ്റവും ലാഭകരമായ നിരക്കില്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലുലു ലക്ഷ്യമിടുന്നത്. പുത്തന്‍ സാങ്കേതിക വിദ്യകളും ഡിജിറ്റല്‍ ലോകത്തെ പുതിയ ട്രെന്‍ഡുകളും തൊട്ടറിയാനുള്ള ഒരു ടെക് മെഗാ ഹബ്ബ് കൂടിയായി ഫെസ്റ്റ് വേദികൾ മാറും.
ഡിജിറ്റല്‍ ഫെസ്റ്റിനോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി ലുലുവും പ്രമുഖ റൈഡ് ഹെയ്‌ലിങ് ആപ്പായ ജീനിയും കൈകോർത്ത് വന്‍ സമ്മാനപദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഭാഗ്യശാലികളായ ഉപഭോക്താക്കൾക്ക് 10 ഐഫോൺ 17, അഞ്ച് ഗ്രാമിെൻറ 10 സ്വർണ ബിസ്ക്കറ്റുകൾ, 30 ദിവസത്തെ വാലിഡിറ്റിയുള്ള 3,000 സൗജന്യ ജീനി റൈഡുകൾ എന്നിവ സ്വന്തമാക്കാനുള്ള സുവർണാവസരമാണ് ഈ കാമ്പയിനിലൂടെ ഒരുക്കിയിരിക്കുന്നത്. ഫുട്ബാൾ ആരാധകർക്കായി ലോകകപ്പ് ആവേശം പങ്കിടുന്ന എഫ്.സി ടൂർണമെൻറും, പ്രെഡിക്റ്റ് ആൻഡ് വിൻ, ഗസ് ആൻഡ് വിൻ മത്സരങ്ങളും ഇതിെൻറ ഭാഗമായി അരങ്ങേറും.
ഉപഭോക്താക്കളുടെ ഷോപ്പിങ് കൂടുതൽ ലളിതവും സൗകര്യപ്രദവുമാക്കാൻ പ്രമുഖ ബാങ്കുകളുമായി സഹകരിച്ച് പലിശരഹിത ഇൻസ്റ്റാൾമെൻറ് പ്ലാനുകളും ലുലു ഒരുക്കിയിട്ടുണ്ട്. റിയാദ് ബാങ്ക്, അറബ് നാഷനൽ ബാങ്ക്, എസ്.എൻ.ബി, സാബി, എമിറേറ്റ്സ് എൻബിഡി, അൽ രാജ്ഹി ബാങ്ക് എന്നിവ വഴി പലിശരഹിത തവണ വ്യവസ്ഥകളോടെ ഉൽപ്പന്നങ്ങൾ വാങ്ങാം.
ഈ പ്ലാനുകൾക്കൊപ്പം വിവിധ ക്രെഡിറ്റ് കാർഡ് പ്രൊമോഷനുകളും കാഷ്ബാക്ക് ഓഫറുകളും ലഭ്യമാണ്. ഇതിനുപുറമെ, പ്രമുഖ പേയ്‌മെൻറ് പ്ലാറ്റ്‌ഫോമുകളായ ടാബി, തമാര എന്നിവയിലൂടെ ‘ഷോപ് നൗ, പേ ലേറ്റർ’ സേവനം ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് വളരെ എളുപ്പത്തില്‍ തുക തിരിച്ചടയ്ക്കാനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

