Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമശാഇർ ട്രെയിൻ:...

മശാഇർ ട്രെയിൻ: ഒരുക്കങ്ങൾ ഗതാഗത മന്ത്രി വിലയിരുത്തി

text_fields
bookmark_border
മശാഇർ ട്രെയിൻ: ഒരുക്കങ്ങൾ ഗതാഗത മന്ത്രി വിലയിരുത്തി
cancel
camera_alt

ഗ​താ​ഗ​ത മ​ന്ത്രി എ​ൻ​ജി. സ്വാ​ലി​ഹ്​ അ​ൽ​ജാ​സ​ർ മ​ശാ​ഇ​ർ ട്രെ​യി​ൻ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

Listen to this Article

ജി​ദ്ദ: ഹ​ജ്ജ് ക​ർ​മ​ങ്ങ​ൾ​ക്ക് സു​പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് തീ​ർ​ഥാ​ട​ക​ർ​ക്ക് യാ​ത്രാ​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​ മ​ശാ​ഇ​ർ ട്രെ​യി​ൻ സ​ർ​വി​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഗ​താ​ഗ​ത മ​ന്ത്രി എ​ൻ​ജി. സ്വാ​ലി​ഹ്​ അ​ൽ​ജാ​സ​ർ പ​രി​ശോ​ധി​ച്ചു. ക​ൺ​ട്രോ​ളി​ങ്​ കേ​ന്ദ്രം, വ​ർ​ക്ക്​​ഷോ​പ്പു​ക​ൾ എ​ന്നി​വ സ​ന്ദ​ർ​ശി​ക്കു​ക​യും വി​വി​ധ സ്​​റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ലൂ​ടെ ട്രെ​യി​നി​ൽ സ​ഞ്ച​രി​ക്കു​ക​യും ചെ​യ്​​തു.

ഈ ​വ​ർ​ഷ​ത്തെ ട്രെ​യി​ൻ സ​ർ​വി​സു​ക​ൾ സം​ബ​ന്ധി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ മ​ന്ത്രി​ക്ക് വി​ശ​ദീ​ക​രി​ച്ചു​കൊ​ടു​ത്തു. ദു​ൽ​ഹ​ജ്ജ്​ ഏ​ഴ്​ മു​ത​ൽ ഹ​ജ്ജ്​ ക​ഴി​യു​ന്ന​തു​വ​രെ​യാ​ണ്​ മ​ശാ​ഇ​ർ ട്രെ​യി​നു​ക​ൾ സ​ർ​വി​സ്​ ന​ട​ത്തു​ക. മി​ന, മു​സ്​​ദ​ലി​ഫ, അ​റ​ഫ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്​​റ്റേ​ഷ​നു​ക​ളി​ൽ ആ​വ​ശ്യ​മാ​യ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. സൗ​ദി റെ​യി​ൽ​വേ സി.​ഇ.​ഒ ഡോ. ​ബ​ഷാ​ർ മാ​ലി​ക്, ക​മ്പ​നി​യി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ മ​ന്ത്രി​യെ അ​നു​ഗ​മി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Transport MinisterMassaeer train:
Next Story