മാസ്സ് തബൂക്ക് വി.എസ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
text_fieldsമാസ്സ് തബൂക്ക് സംഘടിപ്പിച്ച വി. എസ് അനുസ്മരണ സമ്മേളനത്തിൽനിന്ന്
തബൂക്ക്: മുൻ മുഖ്യമന്ത്രിയും പുന്നപ്ര വയലാർ സമരനായകനും സി.പിഎമ്മിന്റെ സമുന്നത നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദനോടുള്ള ആദരസൂചകമായി മാസ്സ് തബുക്കിന്റെ ആ ഭിമുഖ്യത്തിൽ 'അമര സ്മരണ' എന്ന ശീർഷകത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. വിപ്ലവ സൂര്യൻ വി.എസ്സിന്റെ മരിക്കാത്ത ഓർമകൾക്ക് മുന്നിൽ പുഷ്പാർച്ചന നടത്തിയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. തബൂക്കിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ഉൾപ്പെടെ നിരവധിപേർ പരിപാടിയിൽ പങ്കെടുത്തു. മാസ്സ് പ്രസിഡന്റ് മുസ്തഫ തെക്കൻ അനുസ്മരണ യോഗത്തിൽ അധ്യക്ഷതവഹിച്ചു. രക്ഷാധികാരി സമിതിയംഗം ഉബൈസ് മുസ്തഫ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.
ലോക കേരളാ സഭാംഗം ഫൈസൽ നിലമേൽ, ഒ.ഐ.സി.സി. സൗദി നാഷനൽ കമ്മിറ്റിയംഗം ലാലു ശൂരനാട്, കെ.എം.സി.സി. തബൂക്ക് സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഫസൽ എടപ്പറ്റ, റഹീം ഭരതന്നൂർ, കെ.പി സജിത്ത് തുടങ്ങിയവർ അനുസ്മരണ പ്രസംഗം നടത്തി. നവോഥാന പ്രസ്ഥാനങ്ങൾ മുന്നോട്ട് വെച്ച സാമൂഹ്യ നീതിയുടെ കാഴ്ചപ്പാടുകൾക്കൊപ്പം നിലയുറപ്പിക്കുകയും അവയെ വർഗസമര കാഴ്ചപ്പാടുമായി സന്ധി ചേർക്കുകയും ചെയ്ത വ്യക്തിത്വ മായിരുന്നു വി.എസ്. എന്ന് യോഗം അനുസ്മരിച്ചു. പ്രവീൺ പുതിയാണ്ടി സ്വാഗതവും ഷമീർ പെരുമ്പാവൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

