മാസ് തബൂക്ക് യൂനിറ്റ് സമ്മേളനങ്ങൾക്ക് സമാപനം
text_fieldsമാസ് തബൂക്ക് സനാഇയ്യ യൂനിറ്റ് സമ്മേളനം
തബൂക്ക്: മലയാളി അസോസിയേഷൻ ഫോർ സോഷ്യൽ സർവീസ് (മാസ് തബൂക്ക്) പതിമൂന്നാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായുള്ള വിവിധ യൂനിറ്റ് സമ്മേളനങ്ങൾ അവസാനിച്ചു. പുതിയ അംഗങ്ങൾ ഉൾപ്പെടെ നൂറു കണക്കിന് പ്രവർത്തകർ വിവിധ യൂനിറ്റ് സമ്മേളനങ്ങളിൽ പങ്കാളികളായി.
സമ്മേളനം സനാഇയ്യയിൽ മാസ് രക്ഷാധികാരി സമിതിയംഗം ഫൈസൽ നിലമേൽ ഉദ്ഘാടനം ചെയ്തു. മാത്യു തോമസ് നെല്ലുവേലിൽ, ജോസ് സ്കറിയ, ഉബൈസ് മുസ്തഫ, റഹീം ഭരതന്നൂർ, മുസ്തഫ തെക്കൻ, അബ്ദുൽ ഹഖ്, ഷമീർ, വിശ്വൻ തുടങ്ങിയവർ വിവിധ സമ്മേളനങ്ങളിൽ പങ്കെടുത്തു. വിവിധ യൂനിറ്റുകൾക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ: സനാഇയ്യ ഒന്ന്: ലിയോൺ (പ്രസി.), മോഹൻ ദാസ് (സെക്ര.), സന്തോഷ് കുമാർ (ട്രഷറർ). സനാഇയ്യ സ്റ്റാർ: മുഹമ്മദ് (പ്രസി.), സുബിലാഷ് (സെക്ര.), ഗോപാലൻ (ട്രഷറർ). ദമജ്: സണ്ണി (പ്രസി.), ഹരി (സെക്ര.), മനോജ് (ട്രഷറർ). മദീന: പ്രിൻസ് ഫ്രാൻസിസ് (പ്രസി.), സെൻസൻ കുര്യാക്കോസ് (സെക്ര.), അനീഷ് മാത്യു ഐസക്ക് (ട്രഷറർ). സാൽഹിയ: അനസ് (പ്രസി.), തൻസീർ (സെക്ര.), അൻസാർ (ട്രഷറർ). ഷാറലാം: യൂസഫ് വളാഞ്ചേരി (പ്രസി.), നിഷാദ് (സെക്ര.), റാഷിദ് പോരുവഴി (ട്രഷറർ). അഹുവിയ: മുഹമ്മദ് ഷാ (പ്രസി.), ബിനു അസ്ട്രോൺ (സെക്ര.), നവനീത് (ട്രഷറർ). മദീന റോഡ്: ഫിറോസ് (പ്രസി.), അനീഷ് തേൾപ്പാറ (സെക്ര.), ലിബിൻ (ട്രഷറർ). സാഗര: അനിൽ ബാബു (പ്രസി.), ബിനുമോൻ ബേബി (സെക്ര.), ജിജോ മാത്യു (ട്രഷറർ). നവാഫ്: മാത്യു തോമസ് (പ്രസി.), ഷാനവാസ് കുട്ടി (സെക്ര.), സനു ഗോപി (ട്രഷറർ). ഫൈസലിയ: ജാബിർ കോതമംഗലം (പ്രസി.), സിദ്ധീക്ക് ജലാൽ (സെക്ര.), റിനു ജോസഫ് (ട്രഷറർ).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.