Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാസ്സ് തബൂക്ക് ഓണാഘോഷ സംഗമം സംഘടിപ്പിച്ചു

text_fields
bookmark_border
മാസ്സ് തബൂക്ക് ഓണാഘോഷ സംഗമം സംഘടിപ്പിച്ചു
cancel

തബൂക്ക്: മലയാളി അസോസിയേഷൻ ഫോർ സോഷ്യൽ സർവീസിനെറ (മാസ്സ് തബൂക്ക്) ആഭിമുഖ്യത്തിൽ അംഗങ്ങളും കുടുംബാംഗങ്ങളും ‘ഒന്നിച്ചൊരോണം’ എന്ന ശീർഷകത്തിൽ സംഗമം സംഘടിപ്പിച്ചു.

കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തിയ വിവിധയിനം കായിക മത്സരങ്ങളിൽ നിരവധിപേർ പങ്കെടുത്തു. വിഭവസമൃദ്ധമായ ഓണസദ്യക്ക് ശേഷം വിവിധ കലാപരിപാടികളും ഗാനമേളയും അരങ്ങേറി. ഓണത്തെ വരവേറ്റുകൊണ്ട് മാവേലിയുടെ രംഗപ്രവേശം പരിപാടിക്ക് മിഴിവേകി. കുടുബവേദി പ്രവർത്തകരുടെ നേതൃത്വത്തിൽ അത്തപ്പൂക്കളവും ഒരുക്കിയിരുന്നു.

സാംസ്‌കാരിക സമ്മേളനം മാസ്സ് രക്ഷാധികാരി സമിതിയംഗം ഫൈസൽ നിലമേൽ ഉദ്‌ഘാടനം ചെയ്തു. ഓണ പ്രോഗ്രാം കൺവീനർ ബിനുമോൻ ബേബി അധ്യക്ഷത വഹിച്ചു. കലാ-കായിക പരിപാടികളിൽ പങ്കെടുത്തവർക്കും വിജയികളായവർക്കും ചടങ്ങിൽ സമ്മാനദാനം നൽകി. പരിപാടികൾക്ക് റഹീം ഭരതന്നൂർ, ജോസ് സ്കറിയ, ഉബൈസ് മുസ്തഫ, പ്രവീൺ പുതിയാണ്ടി, സജിത്ത് രാമചന്ദ്രൻ, ഷറഫുദ്ദീൻ, വിശ്വൻ പാലക്കാട്, സന്തോഷ്, സിദ്ധീക്ക് ജലാൽ,അനീഷ് തേൾപ്പാറ, മാത്യു തോമസ്, സെൻസൻ കുര്യാക്കോസ്, പ്രിൻസ് ഫ്രാൻസിസ്, മനോജ് മമ്പാട്, നിഷാദ് അലി, അല്ലി രമേശ്, സാജിത അലി തുടങ്ങിയവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - MASS Tabuk organizes Onam celebration meet
Next Story