മാസ് തബൂക്ക് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു
text_fieldsമാസ് തബൂക്ക് സംഘടിപ്പിച്ച നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ ഉബൈസ് മുസ്തഫ
ഉദ്ഘാടനം ചെയ്യുന്നു
തബൂക്ക്: ആസന്നമായ നിലമ്പൂർ ഉപതെരഞ്ഞെടുപ്പില്‍ എൽ.ഡി.എഫ് സ്ഥാനാർഥി സ്വരാജിനെ വിജയിപ്പിക്കണമെന്ന് അഭ്യർഥിച്ച് മലയാളി അസോസിയേഷൻ ഫോർ സോഷ്യൽ സർവിസ് (മാസ് തബൂക്ക്) ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു.
മാസ് തബൂക്ക് രക്ഷാധികാരി സമിതിയംഗം ഉബൈസ് മുസ്തഫ പരിപാടി ഉദ്ഘാടനം ചെയ്തു. മതനിരപേക്ഷ പുരോഗമന കേരളം പടുത്തുയർത്താൻ ക്രിയാത്മക പോരാട്ടം നടത്തുന്നയാളാണ് സ്വരാജെന്നും അദ്ദേഹത്തെ വിജയിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മാസ് പ്രസിഡന്റ് മുസ്തഫ തെക്കൻ ചടങ്ങിൽ അധ്യക്ഷതവഹിച്ചു.
മാത്യു തോമസ് നെല്ലുവേലിൽ, അബ്ദുറഹിം ഭരതന്നൂർ, അരുൺ ലാൽ, വിശ്വൻ, മാത്യു തോമസ്, അനീഷ് തേൾപ്പാറ, ബിനു ആസ്ട്രോൺ, സിദ്ദിഖ് ജലാൽ, ബിനു ജോർജ്, യൂസുഫ് വളാഞ്ചേരി തുടങ്ങിയവർ സംസാരിച്ചു.
മതേതര നിലപാടുകളുടെ വിട്ടുവീഴ്ചയില്ലാത്ത പോരാളിയായി ജനമനസ്സുകളിൽ ഇടംപിടിച്ച സംസ്ഥാന രാഷ്ട്രീയത്തിലെ ഏറ്റവും കരുത്തനായ നേതാവായ സ്വരാജിനെ പിന്തുണക്കേണ്ടതുണ്ടെന്ന് കൺവെൻഷനിൽ സംസാരിച്ചവർ പറഞ്ഞു.പ്രവീൺ പുതിയാണ്ടി സ്വാഗതവും ഷമീർ പെരുമ്പാവൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

