വിദ്യാർഥികൾക്കും പ്രവർത്തകർക്കും മാസ് തബൂക്കിെൻറ യാത്രയയപ്പ്
text_fieldsനാട്ടിലേക്ക് മടങ്ങുന്ന പ്രവർത്തകർക്കും വിദ്യാർഥികൾക്കും തബൂക്ക് മാസ്സ് യാത്രയയപ്പ് നൽകിയപ്പോൾ
തബൂക്ക്: ഉപരിപഠനത്തിനായി നാട്ടിലേക്ക് മടങ്ങുന്ന വിദ്യാർത്ഥികൾക്കും പ്രവാസം മതിയാക്കി മടങ്ങുന്ന പ്രവർത്തകർക്കും തബൂക്ക് മാസിെൻറ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. മാസ്സ് ഫൈസലിയ യൂനിറ്റ് പ്രസിഡൻറ് ജാബിർ കോതമംഗലം, സാഗര യൂനിറ്റ് പ്രസിഡൻറ് അനിൽ ബാബു എന്നിവർക്കും ഉപരിപഠനാർത്ഥം നാട്ടിലേക്ക് പോകുന്ന ബാലവേദി പ്രവർത്തകരായ വിദ്യാർത്ഥികൾക്കുമാണ് ചടങ്ങിൽ യാത്രയയപ്പ് നൽകിയത്. ചടങ്ങിൽ സെൻസൻ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ഫൈസൽ നിലമേൽ, മാത്യു തോമസ് നെല്ലുവേലിൽ, ഉബൈസ് മുസ്തഫ, പ്രവീൺ പുതിയാണ്ടി, മുസ്തഫ തെക്കൻ, സാജിത ടീച്ചർ, കെ.പി. സജിത്ത്, അനീഷ് മാത്യു, സിനോൾ ഫിലിപ്പ്, മാത്യു തോമസ്, വിശ്വൻ പാലക്കാട്, ബിനുമോൻ ബേബി തുടങ്ങിയവർ സംസാരിച്ചു. പ്രിൻസ് ഫ്രാൻസിസ് സ്വാഗതവും സിദ്ധീക്ക് ജലാൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

