ജറീഷ് ജോണിന് മാസ് തബൂക്ക് യാത്രയയപ്പ്
text_fieldsപ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ജറീഷ് ജോണിന് മാസ് തബൂക്ക് സാഗര യൂനിറ്റിന്റെ കീഴിൽ നൽകിയ യാത്രയയപ്പ്
തബൂക്ക്: പ്രവാസത്തിന് വിരാമമിട്ടു മടങ്ങുന്ന മാസ് തബൂക്ക് കേന്ദ്ര കമ്മറ്റിയംഗവും സാഗര യൂനിറ്റ് സെക്രട്ടറിയുമായ ജറീഷ് ജോണിന് സാഗര യൂനിറ്റിന്റെ കീഴിൽ യാത്രയയപ്പ് നൽകി. ബൈജു ചാക്കോ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഫൈസൽ നിലമേൽ, റഹീം തബൂക്ക്, ഉബൈസ് മുസ്തഫ, സജിത്ത് രാമചന്ദ്രൻ, ഷമീർ, മുസ്തഫ തെക്കൻ, വിശ്വൻ പാലക്കാട്, സെൻസൻ കുര്യാക്കോസ്, പ്രിൻസ് ഫ്രാൻസിസ്, അനിൽ ബാബു, അനീഷ് തേൾപ്പാറ, ഫിറോസ്, ബിനു ജോർജ്, ജിജോ മാത്യു, ബിനു ആസ്ട്രോൺ തുടങ്ങിയവർ സംസാരിച്ചു.
മാസ്സിന്റെ ഉപഹാരം കമ്മിറ്റി ഭാരവാഹികൾ ജറീഷിനു കൈമാറി. യാത്രയയപ്പിനു ജറീഷ് നന്ദി പറഞ്ഞു. ജോസ് സ്കറിയ സ്വാഗതം പറഞ്ഞു. ഇടുക്കി സ്വദേശിയായ ജറീഷ് 10 വർഷക്കാലമായി തബൂക്ക് മിലിട്ടറി ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് ആയി സേവനം അനുഷ്ഠിക്കുകയായിരുന്നു. ഭാര്യ സന്ധ്യയും ഇതേ ആശുപത്രിയിൽ നഴ്സ് ആയി ജോലി ചെയ്യുന്നു. വിദ്യർഥികളായ മൂന്നു കുട്ടികൾ നാട്ടിൽ പഠിക്കുന്നു.

