മാസ് തബൂക്ക് ഈദ് സംഗമം സംഘടിപ്പിച്ചു
text_fieldsമാസ് തബൂക്ക് സംഘടിപ്പിച്ച ഈദ് സംഗമത്തിൽനിന്ന്
തബൂക്ക്: മലയാളി അസോസിയഷൻ ഫോർ സോഷ്യൽ സർവിസ് (മാസ് തബൂക്ക്) ഈദ്സംഗമം സംഘടിപ്പിച്ചു. എസ്.കെ.എസ് കലാകാരന്മാർ അവതരിപ്പിച്ച ഗാനമേള, കുട്ടികളുടെ വർണാഭമായ വിവിധതരം ഡാൻസ് പെർഫോമൻസുകൾ എന്നിവ പരിപാടിക്ക് മിഴിവേകി. തബൂക്ക് അൽ അംറി റിസോർട്ട് ആൻഡ് സ്പോർട്സ് ഹബ്ബിൽ നടന്ന പരിപാടിയിൽ കുടുംബങ്ങളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് പേർ പങ്കെടുത്തു.
ഭരതനാട്യം, സിനിമാറ്റിക് ഫ്യുഷൻ ഡാൻസ്, ഗൂമർ ഡാൻസ്, ഡ്രാഗൺ ബോൾ ഡാൻസ് തുടങ്ങി വ്യത്യസ്തങ്ങളായ വിവിധയിനം പരിപാടികൾ ശ്രദ്ധേയമായി. അല്ലി രമേശ്, സുമേഷ്, ജോമോൾ സുമേഷ്, അനുജ സഹീർ, കെ.പി. സാബു, മിനി സാബു തുടങ്ങിയവരുടെ കൊറിയോഗ്രഫിയിൽ ആയിരുന്നു ഡാൻസ് പ്രോഗ്രാമുകൾ അരങ്ങേറിയത്. സൗദി കലാസംഘം കലാകാരന്മാരായ സജീർ പട്ടുറുമാൽ, ശബാന, ഷുഹൈബ്, വിൻസി ലിജു എന്നിവരുടെ ഗാനമേള ആസ്വാദക ഹൃദയം കീഴടക്കി. സംഘാടക മികവുകൊണ്ടും അച്ചടക്കത്തോടെയുള്ള വളണ്ടിയർ പ്രവർത്തനവും പ്രശംസനീയമായി. സംഗമത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക പരിപാടി മാസ് മുഖ്യ രക്ഷാധികാരി മാത്യു തോമസ് നെല്ലുവേലിൽ ഉദ്ഘാടനം ചെയ്തു.
മുസ്തഫ തെക്കൻ ചടങ്ങിൽ അധ്യക്ഷതവഹിച്ചു. തബൂക്കിലെ വിവിധ സാംസ്കാരിക സംഘടനകളെ പ്രതിനിധീകരിച്ച് സക്കീർ മണ്ണാർമല (കെ.എം.സി.സി), ലാലു ശൂരനാട് (ഒ.ഐ.സി.സി), റഹീം ഭരതന്നൂർ, ഉബൈസ് മുസ്തഫ (രക്ഷാധികാരി സമിതിയംഗങ്ങൾ, മാസ് തബൂക്ക്), ജാസ്മിൻ ജിജോ (മാസ് കുടുംബവേദി), സ്നേഹ ലിസ സാബു (മാസ് ബാലവേദി), ഡോ. അല്ലി രമേശ് (മലയാളം മിഷൻ തബൂക്ക്) തുടങ്ങിയവർ സംസാരിച്ചു. പ്രവീൺ പുതിയാണ്ടി സ്വാഗതവും അബ്ദുൽ ഹഖ് നന്ദിയും പറഞ്ഞു. ച
ന്ദ്രശേഖര കുറുപ്പ്, ഷമീർ, ബിനു, ഷറഫു റെസ്മിയ, ബിനുമോൻ ബേബി, യൂസുഫ് തുടങ്ങിയവരുടെ നേതൃത്വത്തിൽ മാസിന്റെ വിവിധ യൂനിറ്റുകളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ വളന്റിയർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

