മാസ് തബൂക്ക് റിപ്പബ്ലിക് ദിനം ആഘോഷിച്ചു
text_fieldsമാസ് തബൂക്ക് റിപ്പബ്ലിക് ദിനാഘോഷ പരിപാടി
തബൂക്ക്: ഇന്ത്യ പരമാധികാര റിപ്പബ്ലിക് ആയതിന്റെ 74ാം വാർഷികം മലയാളി അസോസിയേഷൻ ഫോർ സോഷ്യൽ സർവിസി(മാസ് തബൂക്ക്) ന്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു. സ്നേഹ ലിസ സാബു, കൃപ സാറ സാബു എന്നിവരുടെ നേതൃത്വത്തിൽ ആലപിച്ച ദേശഭക്തി ഗാനത്തോടുകൂടി ആരംഭിച്ച പരിപാടിയിൽ മാത്യു തോമസ് നെല്ലുവേലിൽ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ മുസ്തഫ തെക്കൻ അധ്യക്ഷത വഹിച്ചു.
രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം ഫൈസൽ നിലമേലും മുഖ്യമന്ത്രിയുടെ റിപ്പബ്ലിക് ദിന സന്ദേശം അനിൽ പുതുക്കുന്നത്തും അവതരിപ്പിച്ചു. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഡോ. മുഹമ്മദ് റൗഫ് അവതരിപ്പിച്ചു. കുട്ടികളും മുതിർന്നവരുമടക്കമുള്ളവരുടെ ദേശീയ ഗാനാലാപനത്തോടുകൂടിയാണ് പരിപാടികൾ അവസാനിച്ചത്. ഉബൈസ് മുസ്തഫ സ്വാഗതവും ജോസ് സ്കറിയ നന്ദിയും പറഞ്ഞു.

