മാസ് റിയാദ്-ടാർഗറ്റ് ഇലക്ഷൻ പ്രവചന മത്സരം; സമ്മാനം വിതരണം ചെയ്തു
text_fieldsമാസ് റിയാദ് ടാർഗറ്റ് ഇലക്ഷൻ പ്രവചന മത്സരത്തിൽ ഒന്നാം സമ്മാന നേടിയ അബ്ദുൽ കരീം കൊടുവള്ളിക്ക് ടാർഗറ്റ് ഗ്ലോബൽ കോഓഡിനേറ്റർ മുഹമ്മദ് അസ്ലം സമ്മാന തുക കൈമാറുന്നു
റിയാദ്: മുക്കം ഏരിയ സർവിസ് സൊസൈറ്റിയും (മാസ് റിയാദ്) 'ടാർഗറ്റും' സംയുക്തമായി ‘ജനാധിപത്യത്തിെൻറ നാളെയെ പ്രവചിക്കൂ, വിജയത്തിെൻറ പടവുകൾ കയറൂ’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ഇലക്ഷൻ പ്രവചന മത്സരത്തിലെ ഒന്നാം സമ്മാന ജേതാവായ കെ. അബ്ദുൽ കരീം കൊടുവള്ളിക്ക് സമ്മാനത്തുക വിതരണം ചെയ്തു.
റിയാദ് മലസിലെ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വെച്ച് ടാർഗറ്റ് ഗ്ലോബൽ കോഓഡിനേറ്റർ എം. മുഹമ്മദ് അസ്ലമാണ് ഒന്നാം സമ്മാനത്തുക കൈമാറിയത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെയും തിരഞ്ഞെടുപ്പ് ഫലങ്ങളെയും ആസ്പദമാക്കി സംഘടിപ്പിച്ച ഈ മത്സരത്തിൽ അഞ്ഞൂറിലധികം പേരാണ് പങ്കെടുത്തത്. ഏറ്റവും കൂടുതൽ ശരിയുത്തരങ്ങൾ നൽകിയവരിൽ നിന്ന്, മാധ്യമ പ്രവർത്തകൻ വി.ജെ. നസറുദ്ധീൻ, സാമൂഹിക പ്രവർത്തകൻ അബ്ദുള്ള വല്ലാഞ്ചിറ, ടാർഗറ്റ് ഡയറക്ടർ സി. സുഹാസ് ചേപ്പാലി എന്നിവരുടെ നേതൃത്വത്തിൽ നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തിയത്.
മത്സരത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ വിജയികൾക്കുള്ള സമ്മാനങ്ങൾ നേരത്തെ സി.കെ. കാസിം എം.എൽ.എ വിതരണം ചെയ്തിരുന്നു. റിയാദിൽ നടന്ന സമാപന ചടങ്ങിൽ മാസ് റിയാദ് പ്രസിഡൻറ് എം. യതി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി കെ.സി. ഷാജു ഉദ്ഘാടനം നിർവഹിച്ചു. പ്രോഗ്രാം കോഓഡിനേറ്റർ എം. അശ്റഫ് മേച്ചേരി മത്സരത്തിെൻറ ലക്ഷ്യം, സംഘാടന രീതി, ആളുകളുടെ പങ്കാളിത്തം എന്നിവയെക്കുറിച്ച് വിശദീകരിച്ചു. പി. സലാം പേക്കാടൻ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി എൻ. മുസ്തഫ നെല്ലിക്കാപറമ്പ് സ്വാഗതവും ട്രഷറർ എ.കെ. ഫൈസൽ നന്ദിയും പറഞ്ഞു.
പി.പി. യൂസഫ്, കെ. ഷംസുദ്ധീൻ കാരാട്ട്, എം. ഇസ്ഹാഖ് മാളിയേക്കൽ, എം.ടി. ഹർഷാദ്, കെ. അഫീഫ് കക്കാട്, കെ. മുഹമ്മദ് കൊല്ലളത്തിൽ, സി.കെ. സാദിഖ്, കെ. നാസിഫ് കൊടിയത്തൂർ എന്നിവർ സംസാരിച്ചു. കെ. സഫറുള്ള കൊടിയത്തൂർ, കെ. സത്താർ കാവിൽ, പി. അലി പേക്കാടൻ, കെ. ഹാറൂൺ റഷീദ് കാരക്കുറ്റി, പി. നാസർ പുത്തൻ, എൻ. ഇഖ്ബാൽ നെല്ലിക്കാപറമ്പ്, സി.ടി. അയ്യൂബ്ഖാൻ, കെ. ഷാഹുൽ ഹമീദ് കൊടിയത്തൂർ, കെ. ഫറാസ് കക്കാട് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

