മാസ് റിയാദ് കൂട്ടായ്മ പാലിയേറ്റിവ് സഹായധനം കൈമാറി
text_fieldsറിയാദിലെ മുക്കം ഏരിയ സർവിസ് സൊസൈറ്റിയുടെ ധനസഹായം കൈമാറിയപ്പോൾ
മുക്കം/റിയാദ്: കൊടിയത്തൂർ കാരശ്ശേരി പഞ്ചായത്തുകളിലായി പ്രവർത്തിക്കുന്ന പാലിയേറ്റിവുകൾക്ക് റിയാദിലെ മുക്കം ഏരിയ സർവിസ് സൊസൈറ്റിയുടെ (മാസ് റിയാദ്) സഹായധനം കൈമാറി. കൊടിയത്തൂർ സലഫി മദ്റസ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി.
കൊടിയത്തൂർ പാലിയേറ്റിവിനുള്ള സഹായം മാസ് റിയാദ് പ്രസിഡൻറ് യതി മുഹമ്മദ് പെയിൻ ആൻഡ് പാലിയേറ്റിവ് സെക്രട്ടറി പി.എം. നാസർ മാസ്റ്റർക്കും കാരശ്ശേരി ആശ്വാസ് പാലിയേറ്റിവിനുള്ള സഹായധനം ആശ്വാസ് ജനറൽ കൺവീനർ സെയ്ത് ഫസലിന് മാസ് ട്രഷറർ എ.കെ. ഫൈസലും കൈമാറി.
ചടങ്ങിൽ മാസ് ഭാരവാഹികളായ ഫൈസൽ കക്കാട്, കെ.കെ. ജാഫർ, അലി പേക്കാടൻ, പി.സി. മുഹമ്മദ്, സി.കെ. ശരീഫ്, ഷംസു കാരാട്ട്, പാലിയേറ്റിവ് പ്രതിനിധികളായ ജി. അബ്ദുൽ അക്ബർ, സാദിഖ് കുറ്റിപറമ്പ് എന്നിവർ സന്നിഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

