Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമാ​സ് റി​യാ​ദ്...

മാ​സ് റി​യാ​ദ് സ​ഹാ​യ​വി​ത​ര​ണ​വും ജ​ന​പ്ര​തി​നി​ധി​ക​ളെ ആ​ദ​രി​ക്ക​ലും

text_fields
bookmark_border
മാ​സ് റി​യാ​ദ് സ​ഹാ​യ​വി​ത​ര​ണ​വും ജ​ന​പ്ര​തി​നി​ധി​ക​ളെ ആ​ദ​രി​ക്ക​ലും
cancel
camera_alt

മാ​സ് റി​യാ​ദ് ‘കാ​രു​ണ്യ സ്പ​ർ​ശം 2026’ സ​ഹാ​യ​ധ​നം മാ​സ് പ്ര​സി​ഡ​ൻ​റ്​ യ​തി മു​ഹ​മ്മ​ദ് അ​ലി കൈ​മാ​റു​ന്നു

റി​യാ​ദ്​: റി​യാ​ദ് മു​ക്കം ഏ​രി​യാ സ​ർ​വി​സ് സൊ​സൈ​റ്റി (മാ​സ് റി​യാ​ദ്) സം​ഘ​ടി​പ്പി​ച്ച ‘കാ​രു​ണ്യ സ്പ​ർ​ശം 2026’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ സ​ഹാ​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്​​തു. നെ​ല്ലി​ക്കാ​പ​റ​മ്പി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കാ​ര​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ജി. ​അ​ബ്​​ദു​ൽ അ​ക്ബ​ർ സ​ഹാ​യ​ധ​ന വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്ര​സി​ഡ​ൻ​റ്​ യ​തി മു​ഹ​മ്മ​ദ് അ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ടി​യ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ക​വി​ത ടീ​ച്ച​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കാ​ര​ശ്ശേ​രി, കൊ​ടി​യ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റു​മാ​രെ​യും വി​വി​ധ വാ​ർ​ഡ് അം​ഗ​ങ്ങ​ളെ​യും ച​ട​ങ്ങി​ൽ പ്ര​ത്യേ​കം ആ​ദ​രി​ച്ചു. വി​വി​ധ പാ​ലി​യേ​റ്റീ​വ് യൂ​നി​റ്റു​ക​ൾ​ക്കും വ്യ​ക്തി​ക​ൾ​ക്കു​മു​ള്ള ധ​ന​സ​ഹാ​യ​ങ്ങ​ൾ ച​ട​ങ്ങി​ൽ കൈ​മാ​റി. കൊ​ടി​യ​ത്തൂ​ർ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​റി​നു​ള്ള സ​ഹാ​യ​ധ​നം മാ​സ് വ​നി​താ​വേ​ദി പ്ര​സി​ഡ​ൻ​റ്​ പി.​സി. ഫാ​ത്തി​മ​യി​ൽ നി​ന്നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം. അ​ബ്​​ദു​ൽ നാ​സ​ർ ഏ​റ്റു​വാ​ങ്ങി.

കാ​ര​ശ്ശേ​രി ആ​ശ്വാ​സ് പാ​ലി​യേ​റ്റീ​വ് സ​ഹാ​യം യ​തി മു​ഹ​മ്മ​ദ് അ​ലി​യി​ൽ നി​ന്നും ജ​ന​റ​ൽ ക​ൺ​വീ​ന​ർ സൈ​ത് ഫ​സ​ൽ സ്വീ​ക​രി​ച്ചു. വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മാ​സ് അം​ഗ​ത്തി​െൻറ മ​ക​നു​ള്ള ചി​കി​ത്സാ ധ​ന​സ​ഹാ​യം ര​ക്ഷാ​ധി​കാ​രി ജ​ബ്ബാ​ർ ക​ക്കാ​ടി​ൽ നി​ന്നും എ.​കെ. ഷ​മീ​ർ ഏ​റ്റു​വാ​ങ്ങി. മി​ക​ച്ച രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ‘എ​െൻറ നെ​ല്ലി​ക്കാ​പ​റ​മ്പ്’ സ​ന്ന​ദ്ധ സേ​ന​യ്ക്കു​ള്ള സ​ഹാ​യം ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ പി.​ടി. മു​നീ​റി​ന് ര​ക്ഷാ​ധി​കാ​രി ഉ​മ​ർ മു​ക്കം കൈ​മാ​റി.

മാ​സ് വ​നി​താ ഭാ​ര​വാ​ഹി​യും കാ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ ഹ​സീ​ന ബ​ഷീ​ർ കു​യ്യി​ൽ, നെ​ല്ലി​ക്കാ​പ​റ​മ്പ് വാ​ർ​ഡ് മെ​മ്പ​ർ ബി​ജീ​ഷ്, മാ​സ് മു​ക്കം കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ കെ.​കെ. ജാ​ഫ​ർ, പി.​സി. മു​ഹ​മ്മ​ദ്‌, സി.​കെ. ഷെ​രീ​ഫ്, അ​ഹ​മ്മ​ദ് കു​ട്ടി, പി.​എം. മ​ൻ​സൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ​ലീം മാ​സ്​​റ്റ​ർ, ഖാ​ദ​ർ പാ​റ​ക്ക​ൽ, ന​ജു​വാ കൊ​ള​കാ​ട​ൻ, സ​ജ്‌​ന സു​ബൈ​ർ, നു​സ്ര​ത്, ഫാ​സി​ല, സാ​ബി​ത ക​ല്ല​ട എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ര​ക്ഷാ​ധി​കാ​രി ഉ​മ​ർ മു​ക്കം സ്വാ​ഗ​ത​വും ജ​ബ്ബാ​ർ ക​ക്കാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:distributionMass Riyadhrepresentatives
News Summary - Mass Riyadh aid distribution and respect for public representatives
Next Story