Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.എൻ. കാരശ്ശേരിക്ക് മാസ് റിയാദ് സ്വീകരണം നൽകി

text_fields
bookmark_border
എം.എൻ. കാരശ്ശേരിക്ക് മാസ് റിയാദ് സ്വീകരണം നൽകി
cancel

റിയാദ്: ഹൃസ്വ സന്ദർശനത്തിനായി സൗദിയിലെത്തിയ പ്രമുഖ എഴുത്തുകാരനും ചിന്തകനുമായ എം.എൻ. കാരശ്ശേരിക്ക് മുക്കം ഏരിയാ സർവീസ് സൊസൈറ്റി (മാസ് റിയാദ്) സ്വീകരണം നൽകി. റിയാദിലെ അൽ മാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാസ് റിയാദ് ആക്റ്റിങ് പ്രസിഡന്റ് ജബ്ബാർ കക്കാട് കാരശ്ശേരിയെ ഷാൾ അണിയിച്ച് ആദരിച്ചു.

സാഹിത്യ-സാംസ്കാരിക രംഗങ്ങളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ കാരശ്ശേരിയെ സ്വന്തം നാട്ടുകാരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രവാസഭൂമിയിൽ ആദരിക്കാൻ കഴിഞ്ഞത് അഭിമാനകരമാണെന്ന് ഭാരവാഹികൾ പറഞ്ഞു. മാസ് റിയാദ് ഭാരവാഹികളായ ഉമ്മർ മുക്കം, കെ.സി. ഷാജു, അശ്റഫ് മേച്ചേരി, എ.കെ ഫൈസൽ, പി.പി. യൂസുഫ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - MASS Riyadh accords warm reception to M.N. Karassery
Next Story