മാസ് മക്ക ഇഫ്താർ സംഗമം
text_fieldsമാസ്സ് മക്ക സംഘടിപ്പിച്ച ഇഫ്താർ സംഗമം
മക്ക: മാസ്സ് മക്ക ഇഫ്താർ സംഗമം നടത്തി. മക്കയിലെ റഹ്ജലീൽ വെച്ച് നടന്ന ഇഫ്താർ സംഗമത്തിൽ 25 ഓളം കുടുംബങ്ങൾ ഒത്തുകൂടി.
പ്രവാസത്തിൽ കുടുംബങ്ങൾ തമ്മിൽ ഉണ്ടാകേണ്ട സ്നേഹവും ഒത്തൊരുമയും ഉയർത്തിക്കാട്ടി മാസ്സ് മക്ക എല്ലാ വർഷവും കുടുംബ സംഗമവും ഇഫ്താറും നടത്തിവരാറുണ്ട്. ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഇശൽ നിലാവ് എന്ന പേരിൽ കലാവിരുന്ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രസിഡന്റ് ഷിയാസ്, സെക്രട്ടറി ബുഖാരി പഴകുളം എന്നിവർ സംസാരിച്ചു. കബീർ മില്ലെനിയം ആശംസ നേർന്നു. നജീബ് മില്ലേനിയം, നിസാർ, ഫിറോസ് കരുനാഗപ്പള്ളി, അക്ബർ, ഫാസിൽ ഓച്ചിറ, നൗഷാദ്, അബ്ദുൾ റഷീദ്, റഷീദ് മന്നാൻ, റഫീഖ്, ഫൈസി, മിഫാസ്, നജീബ് അലിയാർ, ഷാനവാസ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

