Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തബൂക്കിൽ മാസ് തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

text_fields
bookmark_border
എൽ.ഡി.എഫ് സർക്കാരിെൻറ തുടർഭരണത്തിനായി പ്രവാസികൾ രംഗത്തിറങ്ങാൻ ആഹ്വാനം
തബൂക്കിൽ മാസ് തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു
cancel

തബൂക്ക്: തബൂക്കിൽ മാസ് തബൂക്കിെൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച മാസ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ആവേശകരമായി. പ്രവാസത്തിെൻറ വിവിധ മേഖലകളിൽ നിന്നായി നിരവധി പ്രവർത്തകർ പങ്കെടുത്ത പരിപാടിയിൽ കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിെൻറ വികസന നേട്ടങ്ങൾ ചർച്ചയായി. മാസ് രക്ഷാധികാരി സമിതിയംഗം മാത്യു തോമസ് നെല്ലുവേലിൽ കൺവെൻഷൻ ഉദ്‌ഘാടനം ചെയ്തു.

മുസ്തഫ തെക്കൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ പത്തു വർഷമായി കേരളത്തിലെ എല്ലാ മേഖലകളെയും സ്പർശിച്ചുള്ള സദ്‌ഭരണമാണ് ഇടതുപക്ഷ സർക്കാർ നടപ്പാക്കുന്നതെന്ന് കൺവെൻഷൻ വിലയിരുത്തി. വിദ്യാഭ്യാസ, ആരോഗ്യ, വ്യാവസായിക മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടായത്. പ്രവാസികളെ നെഞ്ചോട് ചേർത്തുപിടിക്കുന്ന സമീപനമാണ് പിണറായി സർക്കാരിന്റേത്.

500 രൂപയായിരുന്ന പ്രവാസി ക്ഷേമ പെൻഷൻ 3500 രൂപയാക്കി ഉയർത്തിയത് ഇതിെൻറ തെളിവാണ്. പ്രവാസി കുടുംബങ്ങൾക്ക് വലിയ ആശ്വാസമായ നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയും, മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സ്വയം സംരംഭങ്ങൾ തുടങ്ങാൻ നോർക്ക റൂട്ട്സ് വഴി നൽകുന്ന സബ്സിഡിയോടു കൂടിയ വായ്പകളും പുനരധിവാസ പാക്കേജുകളും വലിയ നേട്ടമാണെന്നും യോഗം അഭിപ്രായപ്പെട്ടു. എൽ.ഡി.എഫ് സർക്കാറിെൻറ തുടർഭരണത്തിനായി ഓരോ പ്രവാസിയും സജീവമായി രംഗത്തിറങ്ങണമെന്ന് കൺവെൻഷൻ ആഹ്വാനം ചെയ്തു. ഇതിെൻറ ഭാഗമായി പ്രധാന കേന്ദ്രങ്ങൾ, ലേബർ ക്യാമ്പുകൾ, പ്രവാസി കുടുംബങ്ങൾ എന്നിവിടങ്ങളിൽ സ്ക്വാഡ് പ്രവർത്തനങ്ങൾ നടത്താനും യോഗം തീരുമാനിച്ചു. രക്ഷാധികാരി സമിതിയംഗങ്ങളായ ഉബൈസ് മുസ്തഫ, റഹീം ഭരതന്നൂർ, കേളി അംഗം കെ.പി. സജിത്, വിശ്വൻ, ഷമീർ, മാത്യു തോമസ്, സെൻസൺ, അനീഷ് തേൾപാറ, ബാദുഷ തുടങ്ങിയവർ സംസാരിച്ചു. പ്രവീൺ പുതിയണ്ടി സ്വാഗതവും യൂസഫ് നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mass election convention organized in Tabuk
Next Story