Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതി​ര​ക്കേ​റി​യ...

തി​ര​ക്കേ​റി​യ തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ൽ മാ​സ്ക് നി​ർ​ബ​ന്ധം -സൗ​ദി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം

text_fields
bookmark_border
തി​ര​ക്കേ​റി​യ തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ൽ മാ​സ്ക് നി​ർ​ബ​ന്ധം -സൗ​ദി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം
cancel

ജു​ബൈ​ൽ: ആ​ളു​ക​ൾ ത​ടി​ച്ചു​കൂ​ടു​ന്ന തി​ര​ക്കേ​റി​യ​തും തു​റ​സ്സാ​യ​തു​മാ​യ സ്ഥ​ല​ങ്ങ​ളി​ലും പൊ​തു​പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന​യി​ട​ങ്ങ​ളി​ലും മു​ഖാ​വ​ര​ണം (മാ​സ്ക്) ധ​രി​ക്ക​ൽ നി​ർ​ബ​ന്ധ​മാ​ണെ​ന്ന് സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. രാ​ജ്യ​ത്ത് കോ​വി​ഡ് സം​ബ​ന്ധ​മാ​യ ഏ​റ്റ​വും പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളെ​പ്പ​റ്റി വി​ശ​ദീ​ക​രി​ക്കാ​ൻ വി​ളി​ച്ചു​​ചേ​ർ​ത്ത വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ് മ​ന്ത്രാ​ല​യ വ​ക്താ​വ് ഡോ. ​മു​ഹ​മ്മ​ദ് അ​ബ്​​ദു അ​ൽ അ​ലി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കോ​വി​ഡ്​ വ്യാ​പ​നം ത​ട​യാ​ൻ ലോ​ക​ത്താ​ക​മാ​നം ഒ​ന്നാ​മ​താ​യി ഏ​ർ​പ്പെ​ടു​ത്തി​യ ക​രു​ത​ൽ നി​ബ​ന്ധ​ന​യാ​ണ്​ മാ​സ്​​ക്​ ധ​രി​ക്ക​ൽ. അ​ക്കാ​ര്യ​ത്തി​ൽ അ​ടു​ത്തി​ടെ സൗ​ദി​യി​ൽ ഇ​ള​വ്​ അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ചി​ല​യി​ട​ങ്ങ​ളി​ലെ​ങ്കി​ലും മാ​സ്​​ക്​ ധ​രി​ക്ക​ൽ നി​ർ​ബ​ന്ധ​മാ​ണെ​ന്നാ​ണ്​ മ​ന്ത്രാ​ല​യം ഇ​​പ്പോ​ൾ അ​റി​യി​ച്ച​ത്.

ആ​ളു​ക​ളു​ടെ ആ​രോ​ഗ്യ​നി​ല പ​രി​ശോ​ധി​ക്കാ​ൻ ക്ര​മീ​ക​ര​ണ​ങ്ങ​ളി​ല്ലാ​ത്ത, പ​ള്ളി​ക​ൾ പോ​ലു​ള്ള ഇ​ൻ​ഡോ​ർ ഏ​രി​യ​ക​ളി​ൽ ആ​ളു​ക​ൾ മാ​സ്​​ക്​ ധ​രി​ക്കു​ക മാ​ത്ര​മ​ല്ല ശാ​രീ​രി​ക അ​ക​ല​വും പാ​ലി​ക്കേ​ണ്ട​തു​ണ്ടെ​ന്ന്​ മ​ന്ത്രാ​ല​യ വ​ക്താ​വ്​ വി​ശ​ദീ​ക​രി​ച്ചു. ഈ ​മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളി​ൽ വി​ട്ടു​വീ​ഴ്​​ച​യേ പാ​ടി​ല്ല. കോ​വി​ഡ് വാ​ക്സി​ൻ ര​ണ്ട് ഡോ​സ് കു​ത്തി​വെ​പ്പെ​ടു​ത്തു എ​ന്ന​ത്​ മാ​സ്ക് ധ​രി​ക്കാ​തി​രി​ക്കാ​ൻ ന്യാ​യീ​ക​ര​ണ​മ​ല്ല. ര​ണ്ടാ​മ​ത്തെ ഡോ​സ് സ്വീ​ക​രി​ച്ച് ആ​റു മാ​സ​ത്തി​നു ശേ​ഷം പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ബൂ​സ്​​റ്റ​ർ ഡോ​സ് കൂ​ടി എ​ടു​ക്ക​ണം.

രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 265 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ക​ട​ന്നു​ക​ഴി​ഞ്ഞു. പ​ക​ർ​ച്ച​വ്യാ​ധി ഇ​പ്പോ​ഴും ലോ​ക​ത്തെ ബാ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സൗ​ദി അ​റേ​ബ്യ​യി​ൽ ഗു​രു​ത​ര കേ​സു​ക​ളി​ൽ കു​റ​വു​കാ​ണു​ന്നു​ണ്ട്. എ​ന്നാ​ലും രോ​ഗ​വ്യാ​പ​ന​ത്തി​െൻറ കാ​ര്യ​ത്തി​ൽ നാം ​ജാ​ഗ്ര​ത പാ​ലി​ച്ചേ മ​തി​യാ​കൂ. ഈ ​ദി​വ​സ​ങ്ങ​ളി​ൽ പു​തി​യ കോ​വി​ഡ് കേ​സു​ക​ളി​ൽ നേ​രി​യ വ​ർ​ധ​ന​വ് കാ​ണു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 43 പു​തി​യ അ​ണു​ബാ​ധ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്​​തു. 2020 ഡി​സം​ബ​റി​ൽ ദേ​ശീ​യ വാ​ക്‌​സി​നേ​ഷ​ൻ ഡ്രൈ​വ് ആ​രം​ഭി​ച്ച​തു മു​ത​ൽ ഇ​തു​വ​രെ സൗ​ദി അ​റേ​ബ്യ 47.678 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം വാ​ക്‌​സി​നു​ക​ൾ ന​ൽ​കി​യ​താ​യും ഡോ. ​മു​ഹ​മ്മ​ദ് അ​ബ്​​ദു അ​ൽ അ​ലി ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jubailSaudi Ministry of HealthMasks are mandatory in public places
News Summary - Masks are mandatory in public places where people are crowded - the Ministry of Health, Saudi
Next Story