Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി​യി​ലെ...

സൗ​ദി​യി​ലെ പ​ള്ളി​ക​ളി​ൽ ജു​മു​അ ഇ​ന്ന്​ പു​ന​രാ​രം​ഭി​ക്കും

text_fields
bookmark_border
സൗ​ദി​യി​ലെ പ​ള്ളി​ക​ളി​ൽ ജു​മു​അ ഇ​ന്ന്​ പു​ന​രാ​രം​ഭി​ക്കും
cancel
camera_alt?????? ??????? ???????? ???? ?????????? ?????? ??????? ???????????????

ജി​ദ്ദ: നീ​ണ്ട ലോ​ക്​​ഡൗ​ൺ കാ​ല​ത്തി​നു​ശേ​ഷം സൗ​ദി അ​റേ​ബ്യ​യി​ലെ പ​ള്ളി​ക​ളി​ൽ വെ​ള്ളി​യാ​ഴ്​​ച ജു​മു​അ ന​മ​സ്​​കാ​ര​വും ഖു​തു​ബ​യും പു​ന​രാ​രം​ഭി​ക്കും. ആ​ദ്യ ജു​മു​അ പ്ര​സം​ഗം ആ​രോ​ഗ്യ മു​ൻ​ക​രു​ത​ലു​ക​ളെ​ക്കു​റി​ച്ചാ​യി​രി​ക്ക​ണ​മെ​ന്ന്​ മ​ത​കാ​ര്യ വ​കു​പ്പ്​ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ൽ ല​ത്തീ​ഫ്​ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ ആ​ലു​ശൈ​ഖ്​ നി​ർ​ദേ​ശം ന​ൽ​കി. ആ​ളു​ക​ൾ​ക്ക്​ ഉ​പ​കാ​ര​പ്ര​ദ​മാ​യ കാ​ര്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ ഉ​ദ്​​ബോ​ധി​പ്പി​ക്കു​ന്ന​തി​ൽ ജു​മു​അ പ്ര​സം​ഗ​ത്തി​ന്​ വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ട്. ഇ​തു​കൊ​ണ്ടാ​ണ്​ ആ​ദ്യ ജു​മു​അ പ്ര​സം​ഗം കോ​വി​ഡ്​ മു​ൻ​ക​രു​ത​ലു​ക​ളെ​ക്കു​റി​ച്ചാ​യി​രി​ക്ക​ണ​മെ​ന്ന്​ നി​ർ​ദേ​ശി​ച്ച​ത്.

ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്ക​ലും ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ലും ഒ​രോ​രു​ത്ത​രു​ടെ​യും​ മ​ത​പ​ര​മാ​യ ബാ​ധ്യ​ത​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ട​ച്ചി​ട്ട മ​സ്​​ജി​ദു​ന്ന​ബ​വി​യ​ട​ക്കം രാ​ജ്യ​ത്തെ 90000ത്തി​ല​ധി​കം പ​ള്ളി​ക​ൾ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്​​ച​യാ​ണ് ജ​ന​ങ്ങ​ൾ​ക്ക്​ തു​റ​ന്നു​കൊ​ടു​ത്ത​ത്. അ​തി​നു​ശേ​ഷ​മു​ള്ള ആ​ദ്യ ജു​മു​അ ന​മ​സ്​​കാ​ര​മാ​ണ്​ വെ​ള്ളി​യാ​ഴ്​​ച ന​ട​ക്കാ​ൻ പോ​കു​ന്ന​ത്. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ക​ർ​ശ​ന​മാ​യ ആ​രോ​ഗ്യ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലോ​ടെ ആ​യി​രി​ക്കും ജു​മു​അ ന​മ​സ്​​കാ​രം. ജു​മു​അ​ക്കെ​ത്തു​ന്ന​വ​രെ സ്വീ​ക​രി​ക്കാ​നും മ​റ്റും വേ​ണ്ട ആ​രോ​ഗ്യ സു​ര​ക്ഷ മു​ൻ​ക​രു​ത​ലും ശു​ചീ​ക​ര​ണ ജോ​ലി​ക​ളും ഇ​തി​ന​കം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. 

തി​ര​ക്കൊ​ഴി​വാ​ക്കാ​ൻ കൂ​ടു​ത​ൽ പ​ള്ളി​ക​ളി​ൽ ജു​മു​അ ന​ട​ത്താ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ അ​ത​ത്​ മേ​ഖ​ല മ​ത​കാ​ര്യ വ​കു​പ്പ് ഒാ​ഫി​സു​ക​ൾ​ക്കു​കീ​ഴി​ൽ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ​തി​ര​ക്ക്​ കു​റ​ക്കാ​ൻ നി​ല​വി​ൽ ജു​മു​അ ന​ട​ക്കു​ന്ന പ​ള്ളി​ക​ൾ​ക്കു​പു​റ​മെ 3869 പ​ള്ളി​ക​ൾ പു​തു​താ​യി ജു​മു​അ ന​മ​സ്​​കാ​ര​ത്തി​ന്​ നി​ശ്ച​യി​ച്ച​താ​യാ​ണ്​ വി​വ​രം. റി​യാ​ദി​ൽ 656ഉം ​മ​ക്ക​യി​ൽ 455ഉം ​മ​ദീ​ന​യി​ൽ 165ഉം ​കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ 484ഉം ​ഖ​സീ​മി​ൽ 205 ഉം ​അ​ൽ​ജൗ​ഫി​ൽ 92ഉം ​അ​സീ​റി​ൽ 400ഉം ​അ​ൽ​ബാ​ഹ​യി​ൽ 84ഉം ​ഹാ​ഇ​ലി​ൽ 257ഉം ​ത​ബൂ​ക്കി​ൽ 74ഉം ​ജീ​സാ​നി​ൽ 816ഉം ​ന​ജ്​​റാ​നി​ൽ 60ഉം ​വ​ട​ക്ക​ൻ അ​തി​ർ​ത്തി മേ​ഖ​ല​യി​ൽ 121ഉം ​പ​ള്ളി​ക​ൾ പു​തു​താ​യി ജു​മു​അ ന​മ​സ്​​കാ​ര​ത്തി​നാ​യി നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്.

ആ​ദ്യ ജു​മു​അ ബാ​ങ്കി​​​െൻറ 20 മി​നി​റ്റ്​​​ മു​മ്പ്​ മാ​ത്ര​മാ​ണ്​ പ​ള്ളി​ക​ൾ തു​റ​ക്കു​ക. ന​മ​സ്​​കാ​രം ക​ഴി​ഞ്ഞ്​ 10​ മി​നി​റ്റി​നു​ശേ​ഷം അ​ട​​ക്കും. ജു​മു​അ ഖു​തു​ബ​യും ന​മ​സ്​​കാ​ര​വും 15 മി​നി​റ്റി​ൽ കൂ​ടു​ത​രു​തെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. പ​ള്ളി​ക​ളി​ലെ​ത്തു​ന്ന​വ​ർ പാ​ലി​ക്കേ​ണ്ട ആ​രോ​ഗ്യ മു​ൻ​ക​രു​ത​ലി​നെ കു​റി​ച്ച്​ ബോ​ധ​വ​ത്​​ക​ര​ണം മ​ത​കാ​ര്യ വ​കു​പ്പി​ന്​ കീ​ഴി​ൽ തു​ട​രു​ക​യാ​ണ്. ഇ​തി​ന​കം 39.5 ദ​ശ​ല​ക്ഷം സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ച​താ​യാ​ണ്​ വി​വ​രം. സൗ​ദി ടെ​ലി​കോം ക​മ്പ​നി വ​ഴി​യാ​ണ് ആ​ളു​ക​ളെ ബോ​ധ​വ​ത്​​ക​രി​ക്കു​ന്ന​തി​നു​ള്ള സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiamalayalam newscovid 19
News Summary - masjids open at saudi
Next Story