Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദീന ഹറം: റൗദയില്‍ വനിതകളുടെ സന്ദര്‍ശന സമയത്തില്‍ മാറ്റം

text_fields
bookmark_border
  • സന്ദര്‍ശനത്തിന് കൂടുതല്‍ സമയം ലഭിക്കും
മദീന ഹറം: റൗദയില്‍ വനിതകളുടെ സന്ദര്‍ശന സമയത്തില്‍ മാറ്റം
cancel

മദീന: മസ്ജിദുന്നബവിയില്‍ റൗദയിലെ സ്ത്രീകളുടെ സന്ദര്‍ശന സമയത്തില്‍ മാറ്റം വരുത്തിയതായി മദീന ഹറം മേല്‍നോട്ട കാര്യാലയം വ്യക്തമാക്കി. പുതിയ സമയം മാര്‍ച്ച് 24 ഞായര്‍ മുതല്‍ പ്രാബല്യത്തില്‍ വന്നു. നേരത്തെ നിശ്ചയിച്ചതില്‍ ന ിന്ന് കൂടുതല്‍ സമയം സ്ത്രീകള്‍ക്ക് റൗദയില്‍ നമസ്കാരത്തിനും സന്ദര്‍ശനത്തിനും ലഭിക്കുന്ന രീതിയിലാണ് പുതിയ സമയക്രമം.

രാവിലെ സൂര്യോദയം മുതല്‍ ദുഹ്ര്‍ നമസ്കാരത്തി​​െൻറ ഒരു മണിക്കൂര്‍ മുമ്പ് വരെയും രാത്രി ഇശാ നമസ്കാരാനന്തരം ഫജര്‍ നമസ്കാരത്തി​​െൻറ ഒരു മണിക്കൂര്‍ മുമ്പ് വരെയും തുടര്‍ച്ചയായ നീണ്ട മണിക്കൂറുകള്‍ സ്ത്രീകള്‍ക്ക് അനുവദിക്കാനാണ് അധികൃതര്‍ തീരുമാനിച്ചത്. മദീനയില്‍ സന്ദര്‍ശകരായത്തെുന്ന സ്ത്രീകളുടെ ആധിക്യം പരിഗണിച്ചാണ് സമയം വര്‍ധിപ്പിച്ചത്.

മുമ്പ് പ്രഭാത നമസ്കാരത്തിനും ഉച്ചക്കും രാത്രി നമസ്കാരത്തിന് ശേഷവും ഏതാനും മണിക്കൂറുകള്‍ മാത്രമാണ് സ്ത്രകീള്‍ക്ക് അനുവദിച്ചിരുന്നത്. ഈ സമയങ്ങളില്‍ കടുത്ത തിരക്കും അനുഭവപ്പെട്ടിരുന്നു. ഹറമിലെ ജനസാന്ദത്ര കണക്കിലെടുത്താണ് സ്ത്രീകളുടെ സന്ദര്‍ശന സമയത്തില്‍ മാറ്റം വരുത്തുന്നതെന്നും പുതിയ സമയത്തെക്കുറിച്ചും അവലോകനം നടത്തി ആവശ്യമാണെങ്കില്‍ പിന്നീട് പരിഷ്കരണം ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - masjid nabvi roula- gulf news
Next Story