Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമസ്ജിദു നബവിയിലെ...

മസ്ജിദു നബവിയിലെ പൊതുഗതാഗത സംവിധാനം പുർണവിജയം മദീന: മദീനയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മസ്ജിദു നബവിയിലേക്കുള ്ള യാത്രാസംവിധാനം പൂർണ വിജയമായെന്ന്​ വിലയിരുത്തൽ. സൗദി പബ്ലിക്​ ട്രാൻസ്​പോ

text_fields
bookmark_border
മസ്ജിദു നബവിയിലെ പൊതുഗതാഗത സംവിധാനം പുർണവിജയം മദീന: മദീനയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മസ്ജിദു നബവിയിലേക്കുള   ്ള യാത്രാസംവിധാനം പൂർണ വിജയമായെന്ന്​ വിലയിരുത്തൽ. സൗദി പബ്ലിക്​ ട്രാൻസ്​പോ
cancel

മദീന: മദീനയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മസ്ജിദു നബവിയിലേക്കുള്ള യാത്രാസംവിധാനം പൂർണ വിജയമായെന്ന്​ വിലയിരു ത്തൽ. സൗദി പബ്ലിക്​ ട്രാൻസ്​പോർട്ട്​ കമ്പനി (സാപ്​റ്റികോ)യുടെ സഹായത്തോടെ പൊതുഗതാഗത സംവിധാനം വിപുലീകരിച്ചത ിനാല്‍ സ്വകാര്യ വാഹനങ്ങളുടെ തിരക്ക് കാര്യമായ തോതിൽ നിയന്ത്രിക്കാനായി. റമദാന്‍ മാസത്തിലെ പ്രാർഥനകള്‍ക്കായി വിശ്വാസികളുടെ വലിയ തിരക്കാണ്​ ഹറമിൽ അനുഭവ​െപ്പടുന്നത്​. നോമ്പ് തുറക്ക് വേണ്ടിയും രാത്രി നമസ്കാരത്തിനായും എത്തുന്ന വിശ്വാസികള്‍ വിവിധ പോയിൻറുകളില്‍ തങ്ങളുടെ വാഹനങ്ങൾ പാര്‍ക്ക് ചെയ്ത് അവിടെ നിന്ന്​ സാപ്​റ്റികോയുടെ ഹറം ഷട്ടില്‍ സർവീസ്​ ബസിൽ മസ്ജിദുന്നബവിയിലെത്തുന്നതാണ്​ പുതിയ സംവിധാനം.

ഒരു യാത്രക്ക് മൂന്ന്​ റിയാലും ഇരു ഭാഗങ്ങളിലേക്കുമായി അഞ്ച്​ റിയാലുമാണ് ടിക്കറ്റ്​ നിരക്ക്​. അസീസിയ സ്​റ്റേഡിയം, ദയീഷ, ആലിയ മാള്‍, അസ്ഹരി, ശുഹദാ ഉഹ്ദ്, ഖാലിദിയ്യ, ഖുബാ, ത്വരീഖ് ഹിജ്റ എന്നീ സ്ഥലങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് വിശാലമായ പാര്‍ക്കിങ്​ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇൗ പോയിൻറുകളിൽ നിന്നെല്ലാം ഹറമിലേക്ക്​ ഷട്ടില്‍ സർവീസുണ്ട്. യാത്രക്കാർക്ക്​ വേണ്ട സഹായങ്ങളും മാർഗനി​ർദേശങ്ങളും നൽകാൻ സേവനസന്നദ്ധരായി വിദ്യാർഥികളും താൽക്കാലിക ജീവനക്കാരും രംഗത്തുണ്ട്​.

Show Full Article
TAGS:masjid nabhavi saudi saudi news 
Next Story