മസ്ജിദുന്നബവിയിൽ ദിവസവും സുഗന്ധം പരത്തുന്നത് 40 തവണ
text_fieldsമസ്ജിദുന്നബവിയിൽ ആളുകൾക്കിടയിൽ സുഗന്ധ തൈലം പകരുന്നു
മദീന: റമദാനായതോടെ മസ്ജിദുന്നബവിയിൽ സുഗന്ധം പരത്തുന്ന പ്രക്രിയ സജീവമാക്കി. ദിവസവും 40 തവണ ഹറമിന്റെ വിവിധ ഭാഗങ്ങളിൽ സുഗന്ധം പരത്തുന്നു. ഇതിനുള്ള റൗണ്ടുകൾ ഏറ്റവും കൂടുതൽ നടത്തുന്നത് മഗ്രിബിനും ഇശാക്കുമിടയിലാണ്.
റമദാന്റെ ആരംഭം മുതൽ ഹറമിനുള്ളിൽ സുഗന്ധം പരത്താനുള്ള പ്രവർത്തനം ഊർജിതമാക്കിയതായി പ്രവാചകന്റെ പള്ളിയിലെ സുഗന്ധങ്ങൾക്കായുള്ള വകുപ്പ് അധികൃതർ പറഞ്ഞു. ദിവസം പല തവണ സുഗന്ധം പുശൂകയും ഊദ് പുകക്കുകയും ചെയ്യുന്നുണ്ട്. ഏറ്റവും മികച്ച സുഗന്ധദ്രവ്യങ്ങളാണ് ഇതിന് ഉപയോഗിക്കുന്നത്. ഇതിനായി പരിശീലനം ലഭിച്ച 25 ജീവനക്കാരുണ്ട്.
ദിവസവും അരകിലോഗ്രാമിൽ കുറയാത്ത ഊദ് ഇവർ പുകക്കുന്നതായും സുഗന്ധ വകുപ്പ് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

