ഹജ്ജ്: മശാഇർ ട്രെയിനുകൾ സർവിസ് ഏഴു ദിവസം തുടരും
text_fieldsഹജ്ജ് തീർഥാടകർക്കായി സർവിസ് ആരംഭിച്ച മശാഇർ
ട്രെയിനുകൾ
ജിദ്ദ: പുണ്യസ്ഥലങ്ങൾക്കിടയിലെ ഹജ്ജ് തീർഥാടകരുടെ യാത്രകൾ എളുപ്പമാക്കാൻ മശാഇർ ട്രെയിനുകൾ സർവിസ് ആരംഭിച്ചു. ഞായറാഴ്ച പുലർച്ചെയാണ് ട്രെയിനിന്റെ ആദ്യ യാത്ര ആരംഭിച്ചത്. മിനാ, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിലെ ഒമ്പതു സ്റ്റേഷനുകൾക്കിടയിൽ ഏഴു ദിവസം ട്രെയിനുകൾ സർവിസ് നടത്തും.
തീർഥാടകരുടെ യാത്രക്കുള്ള എല്ലാ ഒരുക്കവും സൗദി റെയിൽവേ നേരത്തേ പൂർത്തിയാക്കിയിട്ടുണ്ട്. 17 ട്രെയിനുകളാണ് സർവിസ് നടത്തുന്നത്. മൂന്നു മാസത്തിനിടയിൽ ട്രെയിനുകൾ, സിഗ്നലിങ്, കമ്യൂണിക്കേഷൻ സംവിധാനങ്ങൾ, ഓപറേഷൻ ആൻഡ് കൺട്രോൾ സെൻററിൽ ഉപയോഗിക്കുന്ന സംവിധാനങ്ങൾ എന്നിവയുടെയെല്ലാം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി സജ്ജമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.
അറബി ഭാഷക്കു പുറമെ ഇംഗ്ലീഷ്, ഉർദു, ടർക്കിഷ്, നൈജീരിയൻ, ഇന്തോനേഷ്യൻ ഭാഷകൾ സംസാരിക്കുന്നവർ ഉൾപ്പെടെ റെയിൽവേ സ്റ്റേഷനുകൾക്കുള്ളിലെ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും സേവനത്തിനും 7500ലധികം സീസണൽ ജീവനക്കാരുമായും സൗദി റെയിൽവേ കരാറുണ്ടാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

